InternationalLatest

അമേരിക്കയിൽ വീശിയടിച്ച് ഷെർലി ശീതക്കൊടുങ്കാറ്റ്

“Manju”

വാഷിംഗ്ടൺ: അമേരിക്കയിൽ വ്യാപക നാശം വിതച്ച് ഷെർലി ശീതക്കൊടുങ്കാറ്റ്. അമേരിക്കയുടെ തെക്കൻ സംസ്ഥാനങ്ങളിലാണ് അതിശക്തമായ ശീതക്കൊടുങ്കാറ്റ് വീശിയടിച്ചത്. ഇതേ തുടർന്ന് ഒറ്റ ദിവസം 300ഓളം വാഹനാപകടങ്ങളാണ് അമേരിക്കയിൽ റിപ്പോർട്ട് ചെയ്തത്. അപകടത്തിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

വിവിധയിടങ്ങളിൽ ഉണ്ടായ അപകടത്തിൽ 9 പേരാണ് മരിച്ചത്. 70ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ടെക്‌സസ് ഫ്രീ വേയിൽ ഇന്നലെ രാവിലെ മാത്രം 150ഓളം കാറുകളാണ് കൂട്ടിയിടിച്ചത്. മഞ്ഞുവീഴ്ചയെ തുടർന്ന് നിയന്ത്രണം നഷ്ടമായ വാഹനങ്ങൾ ഒന്നിന് പിറകെ ഒന്നായി കൂട്ടിയിടിക്കുകയായിരുന്നു. കാറ്റിനൊപ്പം ശക്തമായ മഞ്ഞും ഐസും പെയ്യുന്നതാണ് അപകടങ്ങൾക്ക് കാരണമായത്.

മഞ്ഞിൽ നിയന്ത്രണം നഷ്ടപ്പെട്ട ട്രക്കിന് പുറകേ വന്ന കാറുകളാണ് കൂട്ടിയിടിച്ചത്. പ്രതികൂല കാലാവസ്ഥയിൽ വാഹനങ്ങൾ അമിത വേഗത്തിൽ സഞ്ചരിച്ചതും അപകടങ്ങൾക്ക് കാരണമായെന്നാണ് വിലയിരുത്തൽ. ആകെയുണ്ടായ അപകടങ്ങളിൽ 100ലധികം അപകടങ്ങളും ഗുരുതരമാണ്. ഷെർലി ശീതക്കൊടുങ്കാറ്റിന് പിന്നാലെ അമേരിക്കയിൽ 1,200ലധികം വിമാനങ്ങളാണ് റദ്ദാക്കിയത്.

Related Articles

Back to top button