KeralaLatest

ശവസംസ്കാരത്തിനിടെ ശ്മശാനത്തില്‍ സ്ഫോടനം

“Manju”

ശ്രീജ.എസ്

നെടുമങ്ങാട് : നെടുമങ്ങാട് നഗരസഭയുടെ പൊതുശ്മശാനത്തില്‍ ശവസംസ്കാരത്തിനിടെ ഗ്യാസ് അടുപ്പില്‍ പൊട്ടിത്തെറി. അപകടത്തില്‍ ജീവനക്കാരനും മരിച്ചയാളുടെ ബന്ധുക്കളും ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് പൊള്ളലേറ്റു. വെള്ളിയാഴ്ച വൈകീട്ടോടെ കല്ലമ്പാറയിലെ ശാന്തിതീരത്തിലാണ് സംഭവം.

ഗ്യാസ് അടുപ്പാണ് പൊട്ടിത്തെറിച്ചത്. ശാന്തിതീരത്തിലെ താത്‌കാലിക ജീവനക്കാരനായ റൊമേഷിനാണ് ഗുരുതരമായി പൊള്ളലേറ്റത്. ശവസംസ്കാരച്ചടങ്ങുകള്‍ക്കെത്തിയ നാലുപേര്‍ക്കും പരിക്കുകളും പൊള്ളലുമുണ്ട്. കല്ലയം സ്വദേശി രാമചന്ദ്രന്റെ മൃതദേഹം സംസ്കരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

അന്തിമോപചാരച്ചടങ്ങുകള്‍ കഴിഞ്ഞ് ബന്ധുക്കള്‍ പുറത്തേക്കിറങ്ങി. മൃതശരീരം ഗ്യാസ് അടുപ്പിലേക്കു മാറ്റിയ ശേഷം ജീവനക്കാര്‍ ഗ്യാസ് പ്രവര്‍ത്തിപ്പിക്കാന്‍ തുടങ്ങവേയാണ് വന്‍ സ്ഫോടനത്തോടെ പൊട്ടിത്തെറിയുണ്ടായത്. ഈ സമയം ജീവനക്കാരനായ റൊമേഷാണ് അടുത്തുണ്ടായിരുന്നത്. അതിനാലാണ് ഇദ്ദേഹത്തിന്റെ പൊള്ളല്‍ ഗുരുതരമായത്. തുടര്‍ന്ന് പൊള്ളലേറ്റ അഞ്ചുപേരെയും ആശുപത്രിയിലേക്കു മാറ്റി.

Related Articles

Back to top button