IndiaLatest

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ച്‌ തെലങ്കാന

“Manju”

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പൂര്‍ണമായി പിന്‍വലിച്ച്‌ തെലങ്കാന. സംസ്ഥാനത്തെ കൊവിഡ് ബാധയില്‍ കുറവുണ്ടായതോടെയാണ് സംസ്ഥാന സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായി പിന്‍വലിച്ചത്. മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് വിവരം പങ്കുവച്ചത്.

‘ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പൂര്‍ണമായി പിന്‍വലിക്കാന്‍ സംസ്ഥാനം തീരുമാനിച്ചിരിക്കുന്നു. സംസ്ഥാനത്തെ കൊവിഡ് സാഹചര്യത്തെപ്പറ്റി ആരോഗ്യവകുപ്പ് അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം എടുത്തത്. ആരോഗ്യവകുപ്പ് നല്‍കിയ റിപ്പോര്‍ട്ട് അനുസരിച്ച്‌ സംസ്ഥാനത്തെ കൊവിഡ് ബാധയില്‍ ഗണ്യമായ കുറവുണ്ടാവുന്നുണ്ട്. കൊവിഡ് ബാധ പൂര്‍ണമായും നിയന്ത്രണവിധേയമായിരിക്കുന്നു.’- മുഖ്യമന്ത്രി കുറിച്ചു.

Related Articles

Back to top button