KeralaLatestThiruvananthapuram

പിൻവാതിൽ നിയമനങ്ങൾക്കെതിരെ പ്രതിഷേധം ശക്തം

“Manju”

തിരുവനന്തപുരം: സെക്രട്ടറിയറ്റിൽ സർക്കാരിന്റെ പിൻവാതിൽ നിയമനങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന ഉദ്യോഗാർത്ഥികൾ സമരം ശക്തമാക്കാനൊരുങ്ങുന്നു. 22 മുതൽ അനിശ്ചിതകാല നിരാഹാരം തുടങ്ങുമെന്ന് ഉദ്യോഗാർത്ഥികൾ അറിയിച്ചു.

20-ാം ദിവസമാണ് സമരം പിന്നിടുന്നത്. ഇതിനിടെ ഒരു ദിവസം മാത്രമാണ് സർക്കാർ പ്രതിഷേധിക്കുന്ന ഉദ്യോഗാർത്ഥികളുമായി ചർച്ചയ്ക്ക് തയ്യാറാകുന്നത്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയും പ്രൈവറ്റ് സെക്രട്ടറിയുമായി നടന്ന ചർച്ച പരാജയമായിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്നും പ്രതിഷേധം തുടരുകയാണ്. ഉദ്യോഗാർത്ഥികൾ റോഡിൽ ശയനപ്രദക്ഷിണം ചെയ്ത് പ്രതിഷേധിച്ചു.

കഴിഞ്ഞ ദിവസം അർദ്ധരാത്രിവരെ ചർച്ചകൾ നീണ്ടെങ്കിലും പരിഹാരം കാണാനായില്ല. തസ്തിക സൃഷ്ടിക്കുന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ അംഗീകരിച്ച് രേഖയായി നൽകുന്നത് വരെ സമരം തുടരുമെന്നും പ്രതിനിധികൾ വ്യക്തമാക്കി.

Related Articles

Back to top button