IndiaKeralaLatest

വൃദ്ധയെ വാടകവീട്ടില്‍ ഉപേക്ഷിച്ച്‌ മകളും ഭര്‍ത്താവും

“Manju”

തിരുവനന്തപുരം: ഞാണ്ടൂര്‍കോണത്ത് വൃദ്ധയെ മകള്‍ ഉപേക്ഷിച്ച്‌ കടന്നു കളഞ്ഞു. എഴുപതുകാരിയായ സാവിത്രിയെയാണ് മകളും ഭര്‍ത്താവും വാടക വീട്ടില്‍ ഉപേക്ഷിച്ചത്. വെളളിയാഴ്‌ച വീട് ഉടമയ്‌ക്ക് താക്കോല്‍ കൊടുത്ത ശേഷം മകളും ഭര്‍ത്താവും സ്ഥലം വിടുകയായിരുന്നു. വൈകിട്ട് വീട്ടില്‍ നിന്ന് ശബ്‌ദം കേട്ട അയല്‍വാസികള്‍ ആണ് വൃദ്ധയെ വീട്ടിനുളളില്‍ നിന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ഇവര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
പൊലീസ് സംഭവസ്ഥലത്തെത്തി വൃദ്ധയെ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരെ ഉപേക്ഷിച്ച മകള്‍ക്കും ഭര്‍ത്താവിനുമായി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ജൂലായ് മുതലാണ് ഇവര്‍ ഞാണ്ടൂര്‍ക്കോണത്ത് വാടകവീട്ടില്‍ താമസിച്ച്‌ തുടങ്ങിയത്.

Related Articles

Back to top button