IndiaLatest

ഏഷ്യന്‍ ഗെയിംസിനുള്ള പുരുഷ-വനിതാ ടീമുകളെ പ്രഖ്യാപിച്ചു

“Manju”

ന്യൂഡല്‍ഹി: മികച്ച പ്രകടനം തുണയായതോടെ 19-ാമത് ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ടിമീലും ഇടംപിടിച്ച്‌ മലയാളി താരം മിന്നു മണി. ഇന്നലെ അര്‍ദ്ധരാത്രിയാണ് ടീം പ്രഖ്യാപനമുണ്ടായത്. വനിതാ ടീമിനൊപ്പം പുരുഷ ടീമിനെയും പ്രഖ്യാപിച്ചിട്ടുണ്ട്. അരങ്ങേറ്റ പരമ്പരയിലെ അഞ്ചു വിക്കറ്റ് പ്രകടനമാണ് വയനാടിന്റെ മണിമുത്തിനെ തുണച്ചത്.

പുരുഷ ടീമിനെ റിതുരാജ് ഗെയ്കവാദും വനിതാ ടീമിനെ ഹര്‍മൻ പ്രീത് കൗറും നയിക്കും. മലയാളി താരം സഞ്ജു സാംസണെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ജിതേഷ് ശര്‍മയാണ് ടീമിലെ വിക്കറ്റ് കീപ്പര്‍. സീനിയര്‍ താരങ്ങളാരും ടീമിലില്ല. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഐപിഎല്‍ ഹീറോ റിങ്കു സിംഗിനെ ടീമിള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ശിവം മാവി, ശിവം ദുബെ എന്നിവരും ടീമില്‍ ഉള്‍പ്പെട്ടു. ചൈനയിലെ ഹാങ്ഝൗവില്‍ സെപ്റ്റംബര്‍ അവസാനമാണ് ഏഷ്യൻ ഗെയിംസ് ആരംഭിക്കുന്നത്. ടി20 ഫോര്‍മാറ്റിലാണ് മത്സരങ്ങള്‍ നടക്കുക. ഒക്ടോബര്‍നവംബര്‍ മാസങ്ങളില്‍ ഇന്ത്യയില്‍ ഏകദിന ലോകകപ്പ് നടക്കുന്നതിനാലാണ് പ്രധാന താരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്തിരുന്നത്.

പുരുഷ ടീം: റിതുരാജ് ഗെയ്കവാദ്, യശസ്വി ജയ്സ്വാള്‍, രാഹുല്‍ ത്രിപാഠി, തിലക് വര്‍മ, റിങ്കു സിംഗ്, ജിതേശ് ശര്‍മ, വാഷിംഗ്ടണ്‍ സുന്ദര്‍, ഷഹ്ബാസ് അഹമ്മദ്, രവി ബിഷ്‌ണോയ്, ആവേഷ് ഖാൻ, അര്‍ഷ്ദീപ് സിംഗ്, മുകേഷ് കുമാര്‍, ശിവം മാവി, ശിവം ദുബെ, പ്രഭ്സിമ്രാൻ സിംഗ്.

സ്റ്റാൻഡ് ബൈ താരങ്ങള്‍: യഷ് ഠാക്കൂര്‍, സായ് കിഷോര്‍, വെങ്കടേഷ് അയ്യര്‍, ദീപക് ഹൂഡ, സായ് സുദര്‍ശനൻ.

വനിതാ ടീം: ഹര്‍മൻപ്രീത് കൗര്‍, സ്മൃതി മന്ഥാന, ഷെഫാലി വര്‍മ, ജെമീമ റോഡ്രിഗസ്, ദീപ്തി ശര്‍മ, റിച്ച ഘോഷ്, അമൻജ്യോത് കൗര്‍, ദേവിക വൈദ്യ, അഞ്ജലി ശര്‍വാണി, ടിറ്റാസ് സദു, രാജേശ്വരി ഗെയ്ക്വാദ്, മിന്നുമണി, കണിക അഹുജ, ഉമ ഛേത്രി, അനുഷ ബാറെഡ്ഡി

സ്റ്റാൻഡ്‌ബൈ താരങ്ങള്‍: ഹര്‍ലീൻ ഡിയോള്‍, കശ്വീ ഗൗതം, സ്‌നേഹ് റാണ, ശൈക ഇസഹാഖ്, പൂജ വസ്ത്രകാര്‍.

 

Related Articles

Back to top button