KeralaLatest

സര്‍വ്വേയര്‍മാരെ നിയമിക്കും

“Manju”

വാമനപുരം:  നിയോജകമണ്ഡലത്തിലെ പാങ്ങോട് ,കല്ലറ ,പാലോട് വില്ലേജുകളിൽ പതിനായിരത്തോളം വരുന്ന റീസർവ്വേ പരാതികൾ പരിഹരിക്കുന്നതിനായി 19 സർവെയർമാരെ നിയമിക്കാൻ നടപടിയായി. റീസർവ്വേ നടപ്പിലാക്കിയ പാങ്ങോട് വില്ലേജിൽ മാത്രം 8000 ൽ പരം പരാതികളാണ് ലഭിച്ചിരുന്നത്. അടിയന്തരമായി സർവ്വേയർ മാരെ നിയമിച്ച് റിസർവ്വേ പരാതികൾ ഉടനടി പരിഹരിക്കണമെന്ന് ഡി.കെ.മുരളി എം.എൽ.എ റവന്യൂ വകുപ്പ് മന്ത്രിയോട് നേരിട്ട് ആവശ്യപ്പെട്ടിരുന്നു. ഇക്കഴിഞ്ഞ ജില്ലാ റവന്യൂ അസംബ്ലിയിലും ജില്ലാ വികസന സമിതി യിലും ഇക്കാര്യം തുടർച്ചയായി ആവശ്യപ്പെട്ടതിനെ തുടർന്നാണ് നെയ്യാറ്റിൻകര ഭൂരേഖ തഹസിൽദാർ ഓഫീസിൽ നിന്ന് സർവ്വേയർ മാരെ വിട്ടുനൽകാൻ തീരുമാനമായത്. രണ്ടുവർഷത്തിലധികമായി നില നിന്നിരുന്ന റി സർവ്വേ പരാതികൾക്കാണ് ഇതോടെ പരിഹാരമാകുന്നത്.
_ D K മുരളി MLA

Related Articles

Back to top button