KeralaLatest

സാഹിത്യ അക്കാദമി അവാര്‍ഡുകളില്‍ പുനര്‍ചിന്തനമില്ല

“Manju”

ശ്രീജ.എസ്

തി​രു​വ​ന​ന്ത​പു​രം: മീശ വിവാദത്തില്‍ പ്രതികരണവുമായി അക്കാദമി അധ്യക്ഷന്‍ വൈശാഖന്‍. എസ് ഹരീഷ് എഴുതിയ മീശ നോവലിനെ സാഹിത്യ അക്കാദമി അവാര്‍ഡുകളില്‍ മികച്ച നോവലായി തെരഞ്ഞെടുത്തതുമുതല്‍ വിവാദങ്ങള്‍ വീണ്ടും ഉണ്ടായിരിക്കുകയാണ്. പുരസ്കാര നിര്‍ണയത്തില്‍ പുനര്‍വിചിന്തനമില്ലെന്ന് അക്കാദമി അധ്യക്ഷന്‍ വൈശാഖന്‍ പറഞ്ഞു. ഇപ്പോഴത്തെ വിവാദത്തിന് പിന്നില്‍ വര്‍ഗീയ ധ്രൂവീകരണമാണ് ചിലര്‍ ലക്ഷ്യമിടുന്നതെന്നും, ജൂറി അംഗങ്ങളുടെ തീരുമാനം അന്തിമമാണെന്നും വൈശാഖന്‍ പറഞ്ഞു.

അവാര്‍ഡിന്റെ പേരില്‍ രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രംഗല്‍ നടക്കുന്നുണ്ടെന്ന് വൈശാഖന്‍ പറഞ്ഞു. സര്‍ക്കാരിനോ മുഖ്യമന്ത്രിക്കോ അവാര്‍ഡ് നിര്‍ണയത്തില്‍ യാതൊരു പങ്കുമില്ലെന്ന് അദ്ദേഹം പറഞ്ഞു. മതേതര സ്ഥാപനമാണ് അക്കാദമി എന്നും കൃതിയെ നോവലിലെ ഒരു കഥാപാത്രത്തിന്റെ സംഭാഷണത്തിന്റെ പേരില്‍ തള്ളിപറയുന്നത് ശെരിയല്ലെന്നും സാഹിത്യത്തെ സാഹിത്യമായി കാണമെന്നും അദ്ദേഹം പറഞ്ഞു.

എസ് ഹരീഷ് എഴുതിയ നോവലിലെ ചില പരാമര്‍ശങ്ങള്‍ നേരത്തെ വിവാദമായി മാറിയിരുന്നു. ബിജെപി ഉള്‍പ്പടെയുള്ള പാര്‍ട്ടികളും തീവ്രഹിന്ദുസംഘടനകളും ഇതിനെതിരെ എതിര്‍പ്പ് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

Related Articles

Back to top button