KeralaLatest

ഭര്‍ത്താവിനൊപ്പം തേന്‍ ശേഖരിക്കാന്‍ പോയ സ്ത്രീ കാട്ടാനയാക്രമണത്തില്‍ കൊല്ലപ്പെട്ടു

“Manju”

വയനാട്: വടുവഞ്ചാല്‍ പരപ്പന്‍പാറയില്‍ കാട്ടാന ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടു. കാട്ടുനായ്ക്ക കോളനിയിലെ താമസക്കാരിയായ മിനിയാണ് മരിച്ചത്. കാട്ടിനുള്ളില്‍ തേന്‍ ശേഖരിക്കാന്‍ ഭര്‍ത്താവിനൊപ്പം പോയതായിരുന്നു മിനി. ഭര്‍ത്താവ് സുരേഷിന് ഗുരുതരമായി പരിക്കേറ്റു. മേപ്പാടിയില്‍ നിന്നും നിലമ്പൂരില്‍ നിന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രദേശത്തേക്ക് തിരിച്ചു.

കാട്ടാന ആക്രമണത്തില്‍ സ്ത്രീകൊല്ലപ്പെട്ടത് ദൗര്‍ഭാഗ്യകരമാണെന്ന് വനം വകുപ്പ മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു. മിനിയുടെ ഭര്‍ത്താവിന്റെ ജീവന്‍ രക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു.

 

Related Articles

Back to top button