IndiaLatest

ഗര്‍ഭാവസ്ഥയില്‍ കോവിഡ്‌ സ്ഥിരീകരിച്ചവര്‍ക്ക്‌ പ്രസവശേഷം വാക്സിന്‍ സ്വീകരിക്കാം

“Manju”

ന്യൂഡല്‍ഹി: ഗര്‍ഭാവസ്ഥയില്‍ കോവിഡ്‌ സ്ഥിരീകരിച്ചവര്‍ക്ക്‌ പ്രസവശേഷം വാക്സിന്‍ സ്വീകരിക്കാമെന്ന്‌ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശം‌. രജിസ്‌ട്രേഷന്‍ കോവിന്‍ പോര്‍ട്ടലില്‍ ചെയ്യണം. മുന്‍ഗണന നല്‍കില്ല. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സാധിക്കാത്തവര്‍ക്ക്‌ സ്‌പോട്ട്‌ രജിസ്‌ട്രേഷന്‍ ചെയ്യാം. കോവിഡ്‌ ബാധിച്ചാലും കൂടുതല്‍ പേരിലും ലക്ഷണം ഗുരുതരമാകില്ല. എന്നാല്‍ ആരോഗ്യസ്ഥിതി മോശമാകാനും ഭ്രൂണത്തെ ബാധിക്കാനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനും സാധ്യതയുണ്ട്‌. വാക്സിന്‍ ഗര്‍ഭിണിക്കോ കുഞ്ഞിനോ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കില്ലെന്ന്‌ ഐസിഎംആര്‍ അറിയിച്ചു.

ഗര്‍ഭിണികള്‍ക്ക്‌ വാക്സിന്‍ വിതരണ ചുമതല സംസ്ഥാന കോവിഡ്‌ കര്‍മസമിതിക്കാണ്‌. വാക്സിന്‍ നല്‍കാന്‍ ആരോഗ്യപ്രവര്‍ത്തകരെ 10‌ മുതല്‍ 15 പേരടങ്ങുന്ന സംഘമാക്കി‌ പ്രത്യേക പരിശീലനം നല്‍കും. വാക്‌സിനെടുക്കുന്നവര്‍ക്ക്‌ ഗുണ-പാര്‍ശ്വഫലങ്ങളെപ്പറ്റി പറഞ്ഞു കൊടുക്കും .ഒപ്പം ഒരു കുടുംബാംഗവും ഉണ്ടാകണം.

കോവിഡ്‌ ഗുരുതരമാകാന്‍ സാധ്യതയുള്ളവര്‍: പ്രമേഹം പോലെ രോഗങ്ങളുള്ള ഗര്‍ഭിണികള്‍, അവയവമാറ്റ ശസ്‌ത്രക്രിയ നടത്തിയവര്‍, ശ്വാസകോശ, വൃക്ക, ഹൃദയ രോഗമുള്ളവര്‍. ഇവര്‍ വാക്സിനെടുക്കരുത്‌: ആദ്യഡോസില്‍ അലര്‍ജിയോ മറ്റ്‌ പാര്‍ശ്വഫലങ്ങളോ ഉണ്ടായവര്‍, ജന്മനാ അലര്‍ജിയുള്ളവര്‍, കോവിഡ്‌ പോസിറ്റീവായവര്‍, മോണോക്ലോണല്‍ ആന്റിബോഡി, കോണ്‍വാലസെന്റ്‌ പ്ലാസ്മ തെറാപ്പി ചികിത്സ ചെയ്തവര്‍..

Related Articles

Back to top button