ശ്രീജ.എസ്
ആലപ്പുഴ: ആലപ്പുഴയിൽ ഇനി വാട്ടര്‍ ടാക്സി സര്‍വ്വീസ്. ജലഗതാഗതവകുപ്പ് നേതൃത്വം വഹിക്കുന്ന സര്‍വ്വീസിന്റെ ഉദ്ഘാടനം ഈ മാസം 15 ന് മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനിലൂടെ നിര്‍വ്വഹിക്കും.
പാണാവള്ളിയിലെ സ്വകാര്യ യാര്‍ഡില്‍ നാല് വാട്ടര്‍ ടാക്സികളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി കഴിഞ്ഞ ദിവസം നീറ്റിലിറക്കിയിരുന്നു. ജലഗാഗത വകുപ്പിന്റെ സാധാരണ ബോട്ടുകളേക്കാള്‍ സൗകര്യപ്രദമാണ് ഇതിലെ യാത്ര.
വിനോദസഞ്ചാര മേഖലയ്ക്ക് പ്രാധാന്യം നല്‍കിയായിരിക്കും ആദ്യ സര്‍വീസ്. തുടര്‍ന്ന് എറണാകുളത്തേക്കും വാട്ടര്‍ ടാക്സി സേവനം വ്യാപിപ്പിക്കും. 10 പേര്‍ക്ക് യാത്ര ചെയ്യാവുന്ന കറ്റാമറൈന്‍ ബോട്ടുകളാണ് വാട്ടര്‍ ടാക്സിക്കായി നിര്‍മ്മിച്ചത്.