KeralaLatest

ഫാസ്ടാഗ് സംവിധാനം നടപ്പിലാക്കിയതോടെ ട്രോളുകളില്‍ വാഹനങ്ങളുടെ നീണ്ട നിര

“Manju”

 

തൃശൂര്‍: ഫാസ്ടാഗ് സംവിധാനം നടപ്പിലാക്കിയതോടെ ട്രോളുകളില്‍ വാഹനങ്ങളുടെ നീണ്ട നിര. പാലിയേക്കരയിലും കുമ്ബളത്തും ടോളില്‍ കുരുങ്ങി വാഹനങ്ങള്‍ളുടെ നീണ്ട നിരയാണ് കാണാനാകുന്നത്.ഫാസ്ടാഗില്ലാത്ത വാഹനങ്ങളില്‍ നിന്ന് ഇരട്ടി തുക ഈടാക്കുന്നു. ഇവര്‍ക്ക് പ്രത്യേക ഗേറ്റും ഇല്ല.

പ്രവര്‍ത്തിക്കാത്ത ഫാസ്ടാ​ഗുമായി എത്തുന്നവരും അധിക തുക നല്‍കണം. ഫാസ്‌ ടാഗില്ലാത്തവര്‍ ഫാസ്ടാഗ് ഗേറ്റുകളിലൂടെ പ്രവേശിച്ചാല്‍ ഇരട്ടി തുകയാണ് നല്‍കേണ്ടി വരുക.ഇരുവശത്തേക്കുമുളള യാത്രക്ക് ഫാസ്ടാഗ് ഉള്ളവര്‍ക്ക് 105 രൂപയാണെങ്കില്‍ ഇല്ലാത്തവര്‍ 210 രൂപ നല്‍കണം. ഫാസ്റ്റാഗ് വാലറ്റില്‍ മിനിമം തുക വേണമെന്ന് നിര്‍ബന്ധമില്ല, എന്നാല്‍ നെഗറ്റീവ് ബാലന്‍സ് ആകരുത് എന്നും നിര്‍ദേശമുണ്ട്

Related Articles

Back to top button