മലപ്പുറം: മലപ്പുറം ജില്ലയില്‍ ആശ്വാസമായി കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നു. 11.15 ശതമാനമാണ് ഞായറാഴ്ച രേഖപ്പെടുത്തിയ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീന അറിയിച്ചു. 3,015 പേര്‍ക്കാണ് വെള്ളിയാഴ്ച കൊവിഡ് 19 സ്ഥിരീകരിച്ചത്. എന്നാല്‍ 4,131 പേര് രോഗമുക്തരായി. ഇതോടെ ജില്ലയില്‍ കൊവിഡ് വിമുക്തരായി സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയവരുടെ എണ്ണം 2,45,386 ആയി.
Related Articles
Check Also
Close
-
കെ.എസ്.ഇ.ബിയില്‍ വിളിച്ചാല്‍ ‘ഇലക്ട്ര’ മറുപടി നല്‍കുംNovember 8, 2023 10:22 AM