KeralaLatest

കെ.എസ്.ഇ.ബിയില്‍ വിളിച്ചാല്‍ ‘ഇലക്‌ട്ര’ മറുപടി നല്‍കും

“Manju”

എടപ്പാൾ (മലപ്പുറം): വൈദ്യുതി പ്രശ്നങ്ങളിൽ മറുപടിനൽകാൻ കെ.എസ്.ഇ.ബി.യുടെ ‘ഇലക്‌ട്ര’ റോബോട്ട് റെഡി. 9496001912 എന്ന കസ്റ്റമർ കെയർ നമ്പറിൽ വിളിച്ചാൽമതി. വൈദ്യുതിപോയോ, ലൈൻ പൊട്ടിയോ എന്തുപ്രശ്നമായാലും വാട്‌സാപ്പിൽ സന്ദേശമയച്ചാൽത്തന്നെ റോബോട്ട് വിളിപ്പുറത്തെത്തും. എത്ര സന്ദേശങ്ങളും വിളികളുമെത്തിയാലും ഹാങ് ആവുകയോ ബിസിയാവുകയോ ചെയ്യില്ലെന്നാണ് കെ.എസ്.ഇ.ബി. പറയുന്നത്.

കെ.എസ്.ഇ.ബി.യുടെ പുതിയ വെബ്‌സൈറ്റാണ് വലിയ സൗകര്യങ്ങളോടെ ഒരുങ്ങിയത്. പഴയ സൈറ്റിനെക്കാൾ വേഗവും സുരക്ഷിതവും സുതാര്യവുമാണ് kseb.in എന്ന പുതിയ സൈറ്റ്. ജനങ്ങൾക്കാവശ്യമായ എല്ലാസേവനങ്ങളും ഒറ്റനോട്ടത്തിൽകാണാം.

വൈദ്യുതിനിലച്ചാലും കമ്പിപൊട്ടുന്നതടക്കമുള്ള അത്യാഹിതങ്ങൾ സംഭവിച്ചാലും ഒറ്റസന്ദേശത്തിൽ വിവരംകിട്ടും. വൈദ്യുതി വിച്ഛേദിക്കുകയാണെങ്കിൽ ഒരുദിവസം മുൻപുതന്നെ ഇതുവഴി അപകടമുന്നറിയിപ്പ് (അലർട്ട്) ലഭിക്കും. പുതിയ കണക്ഷൻ, പരാതിനൽകൽ, ബില്ലടയ്ക്കൽ, ഇ-കിരൺ, ക്വിക് പേ തുടങ്ങിയവയ്ക്കും ഉപയോഗിക്കാം.

Related Articles

Back to top button