Latest

ജനിതക മാറ്റം വന്ന മൂന്ന് കൊറോണ വൈറസ് വകഭേദങ്ങള്‍ കണ്ടെത്തി

“Manju”

ന്യൂഡല്‍ഹി : രാജ്യത്ത് ജനിതക മാറ്റം വന്ന മൂന്ന് കൊറോണ വൈറസ് വകഭേദങ്ങള്‍ കണ്ടെത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ബ്രിട്ടീഷ് വകഭേദം കണ്ടെത്തിയ 187 പേര്‍ ക്വാറന്റീനില്‍ പ്രവേശിപ്പിച്ചു. നാലുപേര്‍ക്ക് ദക്ഷിണാഫ്രിക്കന്‍ വകഭേദവും സ്ഥിരീകരിച്ചു. ബ്രസീലില്‍ നിന്നും മടങ്ങിയെത്തിയ ഒരാളില്‍ ബ്രസീല്‍ വകഭേദമുള്ള വൈറസ് ബാധയും കണ്ടെത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

ബ്രിട്ടീഷ് വകഭേദത്തിന് നിലവിലെ വാക്‌സിന്‍ കൊണ്ടു തന്നെ പ്രതിരോധിക്കാനാവുമെന്ന് ഐസിഎംആര്‍ ഡയറക്ടര്‍ ഡോ. ബല്‍റാം ഭാര്‍ഗവ പറഞ്ഞു. നിലവില്‍ രാജ്യത്തെ കോവിഡ് രോഗികളില്‍ 72 ശതമാനവും കേരളത്തിലും മഹാരാഷ്ട്രയിലുമാണെന്ന് കേന്ദ്ര ആരോഗ്യമസെക്രട്ടറി രാജേഷ് ഭൂഷണ്‍ പറഞ്ഞു.
കേരളത്തില്‍ 61,550 പേരും മഹാരാഷ്ട്രയില്‍ 37,383 പേരുമാണ് നിലവില്‍ ചികില്‍സയിലുള്ളത്. രാജ്യത്ത് ചികില്‍സയിലുള്ളവരുടെ എണ്ണം 1.40 ലക്ഷത്തില്‍ താവെയാണ്. പോസ്റ്റിവിറ്റി നിരക്ക് 5.72 ശതമാനമാണെന്നും കേന്ദ്ര ആരോഗ്യസെക്രട്ടറി പറഞ്ഞു. കേരളം, രാജസ്ഥാന്‍, സിക്കിം, ജാര്‍ഖണ്ഡ്, മിസോറാം, യുപി, ഒഡീഷ്, ഹിമാചല്‍ പ്രദേശ്, ത്രിപുര, ബിഹാര്‍, ഛത്തീസ് ഗഡ്, മധ്യമപ്രദേശ്, ഉത്തരാഖണ്ഡ്, ലക്ഷദ്വീപ, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങള്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള വാക്‌സിനേഷന്റെ 70 ശതമാനവും പൂര്‍ത്തിയാക്കിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

Related Articles

Back to top button