InternationalLatest

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ്​ ജോണ്‍സന്‍ വിവാഹിതനായി

“Manju”

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ്​ ജോണ്‍സനും കാമുകി കാരി സൈമണ്ട്​സും വിവാഹിതരായെന്ന് റിപ്പോര്‍ട്ട്. ഇരുവരുടെയും വിവാഹം അതീവരഹസ്യമായി ശനിയാഴ്ച ഉച്ചയോടെ വെസ്റ്റ്​മിനിസ്റ്റര്‍ കത്തീഡ്രലില്‍ നടത്തിയെന്നാണ് സൂചന. പ്രധാനമന്ത്രിയുടെ ഓഫീസ് വാര്‍ത്തയോട് പ്രതികരിക്കാന്‍ തയ്യാറായില്ല.

ചടങ്ങിനെ കുറിച്ച്‌​ അതിഥികളെ അവസാനനിമിഷമാണ്​ അറിയിച്ചതെന്നും ജോണ്‍സന്റെ ഓഫീസിലെ മുതിര്‍ന്ന അം​ഗങ്ങള്‍ക്ക് പോലും ഇക്കര്യത്തെക്കുറിച്ച്‌ അറിയില്ലായിരുന്നെന്നും ദി സണ്‍, ഡെയിലിമെയില്‍ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കോവിഡ് സാഹചര്യത്തില്‍ ഇം​​ഗ്ലണ്ടില്‍ പരമാവധി 30 പേര്‍ക്കാണ്​ വിവാഹചടങ്ങില്‍ പ​ങ്കെടുക്കാന്‍ അനുമതിയുള്ളത്.

ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ കത്തീഡ്രല്‍ അടച്ചതിനുശേഷം അര മണിക്കൂര്‍ പിന്നിട്ടപ്പോള്‍ വധു വിവാഹവേഷത്തില്‍ എത്തി. 33കാരിയായ കാരി സൈമണ്ട്‌സും 56കാരനായ ബോറിസ് ജോണ്‍സനും 2019 മുതല്‍ ഒരുമിച്ച്‌ താമസിക്കുകയായിരുന്നു. 2020 ഏപ്രിലില്‍ ഇവര്‍ക്ക് കുഞ്ഞു ജനിച്ചു. വില്‍ഫ്രഡ് ലോറി നിക്കോളാസ് ജോണ്‍സന്‍ എന്നാണ് മകന് പേരിട്ടത്.

Related Articles

Back to top button