India

11 മാസങ്ങൾക്ക് ശേഷം കശ്മീരിൽ ട്രെയിൻ സർവ്വീസുകൾ പുനരാരംഭിക്കുന്നു

“Manju”

ശ്രീനഗർ: 11 മാസങ്ങൾക്ക് ശേഷം കശ്മീരിൽ ട്രെയിൻ സർവ്വീസുകൾ പുനരാരംഭിക്കുന്നു. കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് താത്ക്കാലികമായി നിർത്തി വെച്ച സർവ്വീസുകളാണ് ഫെബ്രുവരി അവസാനത്തോടെ ഭാഗികമായി പുനരാരംഭിക്കുന്നത്.

കശ്മീരിലെ ട്രെയിൻ സർവ്വീസുകളെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിച്ചിട്ടില്ല. തെക്കൻ കശ്മീരിലേക്കുള്ള കവാടമായ ബനിഹാളിൽ നിന്നും വടക്കൻ കശ്മീരിലെ ബരാമുള്ളയിലേക്ക് 137 കിലോമീറ്റർ ദൂരം സഞ്ചരിക്കുന്ന ട്രെയിൻ സർവ്വീസാണ് പുനരാരംഭിക്കുന്നത്. ബനിഹാളും ബരാമുള്ളയും തമ്മിൽ ബന്ധിപ്പിക്കുന്ന സർവ്വീസ് ഭാഗികമായി പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ശ്രീനഗറിലെ നോർത്തേൺ റെയിൽവേ ചീഫ് ഏരിയ മാനേജർ സാകിബ് യൂസഫ് റെയിൽവേ പോലീസിന് കത്ത് നൽകി.

പോലീസിന് ഇക്കാര്യത്തിൽ എന്തെങ്കിലും എതിർപ്പുണ്ടെങ്കിൽ അറിയിക്കണമെന്നാണ് കത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. ഫെബ്രുവരി 21 ന് ഇത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുമെന്നും സാകിബ് യൂസഫ് വ്യക്തമാക്കി. കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് 2020 മാർച്ച് 19 നാണ് ട്രെയിൻ സർവ്വീസുകൾ നിർത്തിവെച്ചത്.

Related Articles

Back to top button