IndiaLatest

നീതി ആയോഗിന്റെ ആറാമത് ഭരണ സമിതി യോഗം ഇന്ന്

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി ;നീതി ആയോഗിന്റെ ആറാമത് ഭരണ സമിതി യോഗം ഇന്ന്. യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിക്കും. വിഡിയോ കോണ്‍ഫറന്‍സിംഗ് മുഖേനയാകും പ്രധാനമന്ത്രി യോഗത്തില്‍ പങ്കെടുക്കുക. രാവിലെ 10. 30 ഓടെയാകും യോഗം ആരംഭിക്കുക.
കൃഷി, അടിസ്ഥാന സൗകര്യവികസനം, നിര്‍മാണം, മാനവ വിഭവ ശേഷി വികസനം, ആരോഗ്യം, പോഷകാഹാരം എന്നീ വിഷയങ്ങളാണ് യോഗത്തിലെ അജണ്ട. യോഗത്തില്‍ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും മുഖ്യമന്ത്രിമാരും ലഫ്റ്റനന്റ് ഗവര്‍ണര്‍മാരും പങ്കെടുക്കും.

Related Articles

Back to top button