InternationalLatest

കൊറോണ വ്യാപനം; വാക്‌സിൻ നൽകൽ ജൂലൈയിൽ തന്നെ പൂർത്തിയാക്കാൻ ബ്രിട്ടൺ

“Manju”

ലണ്ടൻ: രാജ്യത്തെ കൊറോണ വ്യാപനം എങ്ങനേയും തടഞ്ഞുനിർത്താനൊരുങ്ങി ബ്രിട്ടൺ. വാക്‌സിൻ നൽകൽ അതിവേഗത്തിൽ പൂർത്തായാക്കുമെന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ തീരുമാനിച്ചിരിക്കുന്നത്. സെപ്തംബ റോടെ പൂർത്തിയാക്കാനിരുന്ന രണ്ടാം ഘട്ട വാക്‌സിൻ നൽകൽ ജൂലൈ മാസ ത്തിൽ പൂർത്തായാക്കാനാണ് ആരോഗ്യവകുപ്പിന് നൽകിയിരിക്കുന്ന നിർദ്ദേശം. മുതിർന്നവരുടെ വാക്‌സിനേഷനാണ് രണ്ടാം ഘട്ടത്തിൽ പൂർത്തിയാക്കുക.

ഏറെ വേഗത്തിലും വ്യാപകമായും വാക്‌സിൻ നൽകണം എന്നാണ് ബോറിസ് ജോൺസൻ നൽകിയ നിർദ്ദേശം. ഇതിനിടെ ബ്രിട്ടണിലെ മുതിർന്ന പൗരന്മാരിൽ മൂന്നിൽ ഒരാൾക്ക് വാക്‌സിനെടുത്ത് കഴിഞ്ഞെന്നാണ് ആരോഗ്യവകുപ്പ് അവകാശ പ്പെടുന്നത്.

ജനിതക മാറ്റം വന്ന വൈറസിന്റെ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച ലോക്ഡൗണിൽ ഇളവ് വരുത്തുന്നതിലും തീരുമാനം ഉടനെടുക്കുമെന്ന് ബോറിസ് ജോൺസൻ വ്യക്തമാക്കി.

Related Articles

Back to top button