IndiaLatest

മഹാരാഷ്ട്രയില്‍ ഇന്നു മുതല്‍ സ്കൂളുകള്‍ തുറക്കും

“Manju”

മഹാരാഷ്ട്രയില്‍ ഇന്നു മുതല്‍ സ്കൂളുകള്‍ തുറക്കും. ഒന്നുമുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ ഓഫ്‌ലൈന്‍ പഠനം തുടങ്ങും. സ്കൂള്‍ തുറക്കുന്ന കാര്യത്തില്‍ ജില്ലാ ഭരണകൂടങ്ങള്‍ക്ക് അന്തിമ തീരുമാനം എടുക്കാന്‍ അനുവാദമുണ്ട്. മുംബൈ, താനെ, നാസിക് ജല്‍ഗാവ്, നന്ദുബാര്‍ എന്നിവിടങ്ങളിലൊക്കെ ഇന്നുതന്നെ ക്ലാസ് തുടങ്ങും. എന്നാല്‍ കൊവിഡ് വ്യാപനം കൂടിയ പൂനെയിലും അഹമ്മദ് നഗറിലും സ്കൂള്‍ തുറക്കുന്ന കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കും.

അതേസമയം രാജ്യത്തെ പ്രധാന നഗരങ്ങളില്‍ കോവിഡ് രോഗികളുടെ എണ്ണം കുത്തനെ കുറഞ്ഞു. ഡല്‍ഹിയില്‍ ഒരിടവേളയ്ക്ക് ശേഷം പ്രതിദിന കോവിഡ് കേസുകള്‍ പതിനായിരത്തിന് താഴെയെത്തി. മുബൈയിലും കൊല്‍ക്കത്തയിലും മൂവായിരത്തില്‍ കുറവാണ് രോഗികള്‍. കര്‍ണാടകയിലാണ് ഇന്നലെ ഏറ്റവും കൂടുതല്‍ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്തെ രോഗവ്യാപന തോത് കാണിക്കുന്ന ആര്‍ മൂല്യം ജനുവരി ആദ്യ ആഴ്ച്ചയേക്കാള്‍ കുറഞ്ഞതായി മദ്രാസ് ഐഐടി നടത്തിയ പഠനത്തില്‍ കണ്ടെത്തി.

Related Articles

Back to top button