IndiaKeralaLatest

കോവിഡ് – യഥാര്‍ത്ഥ മരണ കണക്കുകള്‍ 13 ഇരട്ടിയെന്ന് പഠനം

“Manju”

 

ഡല്‍ഹി : ലോകത്ത്‌ യഥാര്‍ത്ഥ കോവിഡ് മരണങ്ങളുടെ എണ്ണം വിവിധ രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ പുറത്തുവിട്ട കണക്കുകളെക്കാള്‍ 13 ഇരട്ടിയെന്ന് പഠനം. അമേരിക്കയിലെ വാഷിങ്ടണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് മെട്രിക്‌സ് ഇവാലുവേഷന്‍ (ഐഎച്ച് എംഇ) നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്.

വിവിധ രാജ്യങ്ങള്‍ പുറത്തുവിട്ട കണക്കുകളെക്കാള്‍ 13 ഇരട്ടിയോളം വരും യഥാര്‍ത്ഥ മരണമെന്നാണ് പഠനം പറയുന്നത്. കോവിഡ് ഏറ്റവും കൂടുതല്‍ ബാധിച്ച രാജ്യമായ അമേരിക്കയില്‍ ഔദ്യോഗിക കണക്ക് പ്രകാരം 5.7 ലക്ഷം ആള്‍ക്കാരാണ് മരിച്ചത്. പക്ഷേ യഥാര്‍ത്ഥത്തില്‍ ഇത് ഒമ്പതുലക്ഷത്തോളം വരുമെന്നാണ് പഠനം പറയുന്നത്.

കോവിഡ് ഏറ്റവും കൂടുതല്‍ ബാധിച്ച രണ്ടാമത്തെ രാജ്യമായ ഇന്ത്യയില്‍ ഇതുവരെ 2.2 ലക്ഷം ആളുകള്‍ മരിച്ചുവെന്നാണ് സര്‍ക്കാര്‍ കണക്ക്.

പക്ഷേ ഇതുവരെ 6.5 ലക്ഷം പേര്‍ കോവിഡ് ബാധിച്ച് ഇന്ത്യയില്‍ മരിച്ചെന്നാണ് ഐഎച്ച്എംഇയുടെ പഠനം പറയുന്നത്. ആശുപത്രികളില്‍ വച്ചുള്ള മരണങ്ങളോ, അണുബാധ സ്ഥിരീകരിച്ചവരുടെ മരണങ്ങളോ മാത്രമാണ് രാജ്യങ്ങള്‍ കോവിഡ് മരണമായി കണക്കാക്കുന്നത്.

ഡല്‍ഹി ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ കോവിഡ് മരണക്കണക്കുകള്‍ മറച്ചുവയ്ക്കുന്നതായി നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു.

Related Articles

Back to top button