IndiaKeralaLatest

യോഗി കള്ളക്കാവിയിട്ട പൂച്ച സന്യാസി -എം.എം മണി

“Manju”

കട്ടപ്പന: ബി.ജെ.പി നേതാവും യു.പി മുഖ്യമന്ത്രിയുമായ യോഗി ആദിത്യനാഥിനെ രൂക്ഷമായി വിമര്‍ശിച്ച്‌ മന്ത്രി എം.എം മണി. യോഗി കള്ളക്കാവിയിട്ട പൂച്ച സന്യാസിയാണെന്ന് എം.എം മണി പറഞ്ഞു.

വങ്കനും രാജ്യത്തേറ്റവും കഴിവു കെട്ടവനുമായ മുഖ്യമന്ത്രിയാണ് യോഗി ആദിത്യനാഥ്. ശ്രീനാരായണ ഗുരുവിനെ കുറിച്ച്‌ പറയാന്‍ യോഗിക്ക് എന്ത് യോഗ്യതയാണുള്ളതെന്നും എം.എം മണി ചോദിച്ചു.ഉത്തര്‍പ്രദേശിലെ പാവപ്പെട്ട ദലിത്‌ പെണ്‍കുട്ടികളെ  പീഡിപ്പിച്ചു കൊല്ലുന്നവര്‍ക്ക് ഒത്താശ ചെയ്യുന്ന മുഖ്യമന്ത്രിയാണ് യോഗി ആദിത്യനാഥ് എന്നും എം.എം മണി ചാനല്‍ അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടി.

കാ​സ​ര്‍​കോ​ട് നിന്ന് ബി.​ജെ.​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ. ​സു​രേ​ന്ദ്ര​ന്‍ ആരംഭിച്ച വി​ജ​യ യാ​ത്ര​ക്ക് യോ​ഗി ആ​ദി​ത്യ​നാ​ഥാണ് പ​താ​ക കൈ​മാ​റി​യ​ത്. 2009 മു​ത​ല്‍ കേ​ര​ള​ത്തി​ല്‍ ലൗ ​ജി​ഹാ​ദു​ണ്ടെ​ന്ന്​ പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും അ​ത്​ നി​യ​ന്ത്രി​ക്കാ​ന്‍ ന​ട​പ​ടി​ക​ളൊ​ന്നു​മെ​ടു​ത്തി​ല്ലെ​ന്ന്​ ചടങ്ങില്‍ നടത്തിയ പ്രസംഗത്തില്‍ യോ​ഗി ആ​ദി​ത്യ​നാ​ഥ് ആ​രോ​പി​ച്ചിരുന്നു.

ഒ​രു​കാ​ല​ത്ത്​ യു.​പി​യെ കു​റ്റ​പ്പെ​ടു​ത്തി ചി​രി​ച്ച ആ​ളാ​ണ്​ പി​ണ​റാ​യി വി​ജ​യ​​ന്‍. എ​ന്നാ​ല്‍, കൊ​റോ​ണ​യെ നി​യ​ന്ത്രി​ക്കാ​നാ​വാ​ത്ത കേ​ര​ള​ത്തെ നോ​ക്കി ലോ​കം മു​ഴു​വ​ന്‍ ചി​രി​ക്കു​ക​യാ​ണെ​ന്നും യോ​ഗി പ​രി​ഹ​സിക്കുകയും ചെയ്തിരുന്നു.

Related Articles

Back to top button