InternationalLatestUncategorized

കാന്തശക്തി ഉപയോഗിച്ച്‌ ഓടിക്കുന്ന അതിവേഗ മാഗ്‌ലെവ് ട്രെയിന്‍ പുറത്തിറക്കി

“Manju”

ചൈന ; കാന്തശക്തി ഉപയോഗിച്ച്‌ ഓടിക്കുന്ന അതിവേഗ മാഗ്‌ലെവ് ട്രെയിന്‍ പുറത്തിറക്കി ചൈന. മണിക്കൂറില്‍ 600 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്ന മാഗ്ലെവ് ട്രെയിനാണ് ചൈന പുറത്തിറക്കിയിരിക്കുന്നത്. ചൈനയും ചിങ്ടാവോ കോളാസ്റ്റല്‍ സിറ്റിയിലെ ശാസ്ത്രജ്ഞരും ചേര്‍ന്നാണ് ഈ ട്രെയിന്‍ വികസിപ്പിച്ചെടുത്തത്.

സാധാരണ ട്രെയിനുകള്‍ പോലെ ചക്രങ്ങള്‍ ഇല്ലാ എന്നതാണ് ഈ അതിവേഗ ട്രെയിനിന്റെ പ്രത്യേകത. കാന്തങ്ങളുടെ സഹായത്തോടെയാണ് ഇത് ട്രാക്കിലൂടെ നീങ്ങുന്നത്. മാഗ്നെറ്റിക് ലെവിറ്റേഷന്‍ ട്രെയിന്‍ എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്.

Related Articles

Back to top button