India

നാഷണൽ ഹെറാൾഡ് കേസ്; സോണിയക്കും രാഹുലിനും ഡൽഹി ഹൈക്കോടതി നോട്ടീസ്

“Manju”

ന്യൂഡൽഹി: നാഷനൽ ഹെറാൾഡ്​ കേസിൽ കോൺഗ്രസ്​ അദ്ധ്യക്ഷ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ഉൾപ്പെടെയുള്ളവർക്ക്​ നോട്ടീസ്. ഡൽഹി ഹൈക്കോടതിയാണ് നോട്ടീസ് അയച്ചത്. ബിജെപി എംപി സുബ്രഹ്മണ്യം സാമി നൽകിയ ഹർജിയിലാണ്​ കോടതി നടപടി.

സോണിയക്കും രാഹുലിനും പുറമെ എഐസിസി ജനറൽ സെക്രട്ടറി ഓസ്​കർ ഫെർണാണ്ടസ്​, സുമൻ ദുബേ, സാം പി​ത്രോഡ എന്നിവർക്കും കോടതി നോട്ടീസ്​ അയച്ചിട്ടുണ്ട്​. ഏപ്രിൽ 12ന് മുൻപ് മറുപടി നൽകാനും അതുവരെ വിചാരണ കോടതി നടപടികൾ​ സ്​റ്റേ ചെയ്യാനുമാണ്​ ഉത്തരവ്​.

കോൺഗ്രസ് മുഖപത്രമായിരുന്ന നാഷണൽ ഹെറാൾഡ് ഉൾപ്പടെ മൂന്ന് പ്രസിദ്ധീകരണങ്ങൾ പുറത്തിറക്കിയിരുന്ന അസോസിയേറ്റഡ് ജേണൽസിൻറെ ആസ്തികൾ യങ് ഇന്ത്യ ലിമിറ്റഡ് എന്ന പുതിയ കമ്പനിയ്ക്ക് കൈമാറിയിരുന്നു. ആസ്തികൾ കൈമാറിയതിൽ ക്രമക്കേട് ഉണ്ടെന്ന് ആരോപിച്ചാണ് സുബ്രഹ്മണ്യം സാമി കോടതിയെ സമീപിച്ചത്.

പിന്നീട് കോടതി ഉത്തരവിനെ തുടർന്ന് സോണിയക്കെതിരെയും രാഹുലിനെതിരെയും ആദായ നികുതി വകുപ്പ് അന്വേഷണം ആരംഭിക്കുകയും ചെയ്തു. 50 ലക്ഷം രൂപ മുടക്കി നാഷണൽ ഹെറാൾഡിൻറെ രണ്ടായിരത്തോളം കോടിയുടെ ആസ്തികൾ സോണിയയും രാഹുലും കൈയ്യടക്കിയെന്നാണ് സുബ്രഹ്മണ്യം സാമിയുടെ ആരോപണം.

Related Articles

Back to top button