IndiaLatest

അദാനിയുടെ സമ്പത്ത് മാത്രം​ എങ്ങനെ വര്‍ധിച്ചു -രാഹുല്‍ ഗാന്ധി

“Manju”

ന്യൂഡല്‍ഹി: കോവിഡ് കാരണം രാജ്യത്തെ ജനങ്ങള്‍ ബുദ്ധിമുട്ടു​േമ്ബാഴും വ്യവസായി ഗൗതം അദാനിക്ക്​ തന്‍റെ സ്വത്ത് 50 ശതമാനം വര്‍ധിപ്പിക്കാന്‍ കഴിഞ്ഞതെങ്ങനെയെന്ന് കോണ്‍ഗ്രസ് നേതാവ്​ രാഹുല്‍ ഗാന്ധി ചോദിച്ചു. ‘2020ല്‍ നിങ്ങളുടെ സമ്ബത്ത് എത്രത്തോളം വര്‍ധിച്ചു? പൂജ്യം. എന്നാല്‍, അദ്ദേഹം (അദാനി) 12 ലക്ഷം കോടി രൂപ സമ്ബാദിക്കുകയും സമ്ബത്ത് 50 ശതമാനം വര്‍ധിപ്പിക്കുകയും ചെയ്യുമ്ബോള്‍ നിങ്ങള്‍ അതിജീവിക്കാന്‍ പാടുപെടുകയായിരുന്നു. എന്തുകൊണ്ടാണിതെന്ന്​ പറയാമോ?’ – ട്വിറ്ററില്‍ രാഹുല്‍ ഗാന്ധി കുറിച്ചു.

വരുമാന വര്‍ധനവില്‍ ടെസ്​ല സ്ഥാപകന്‍ ഇലോണ്‍ മസ്​കിനെയും ആമസോണ്‍ മേധാവി ജെഫ്​ ബെസോസിനെയും അദാനി ഗ്രൂപ്പ്​ ചെയര്‍മാന്‍ ഗൗതം അദാനി മറികടന്നിരുന്നു. 2021ല്‍ അദാനിയുടെ വരുമാനം 16.2 ബില്യണ്‍ ഡോളറിന്‍റെ വര്‍ധനയോടെ 50 ബില്യണ്‍ ഡോളറായി. ഓഹരികള്‍ക്കുണ്ടായ കുതിപ്പാണ്​ ഇന്ത്യന്‍ വ്യവസായിക്ക്​ കരുത്ത്​ പകര്‍ന്നത്​.ബ്ലുംബര്‍ഗ്​ ബില്യണേഴ്​സ്​ ഇന്‍ഡക്​സ്​ പ്രകാരമാണ്​ ബെസോസിനേയും മസ്​കിനേയും അദാനി മറികടന്നത്​. മറ്റൊരു ഇന്ത്യന്‍ വ്യവസായിയായ മുകേഷ്​ അംബാനിയുടെ ആസ്​തി 2021ല്‍ 8.1 ബില്യണ്‍ ഡോളറും​ വര്‍ധിച്ചു. അദാനി പോര്‍ട്ട്​, അദാനി എയര്‍പോര്‍ട്ട്​, കല്‍ക്കരി ഖനി തുടങ്ങയവയിലെല്ലാം ഗൗതം അദാനിക്ക്​ വന്‍ നേട്ടമുണ്ടായി​​.അദാനി ടോട്ടല്‍ ഗ്യാസിന്‍റെ ഓഹരി വില 96 ശതമാനവും അദാനി എന്‍റര്‍പ്രൈസി​േന്‍റത്​ 90 ശതമാനവും വര്‍ധിച്ചിട്ടുണ്ട്​. അദാനി ട്രാന്‍സ്​മിഷന്‍, അദാനി പവര്‍, അദാനി ഗ്രീന്‍ എനര്‍ജി തുടങ്ങിയവയുടെയും ഓഹരി വില കുതിച്ചിരുന്നു.

Related Articles

Back to top button