InternationalLatest

ചരിത്രം തിരുത്തിക്കുറിച്ച്‌ ലയണല്‍ മെസ്സി

“Manju”

ചരിത്രംകുറിച്ച് ലയണല്‍ മെസ്സി | News Board India

ശ്രീജ.എസ്

ബാഴ്സലോണയില്‍ ചരിത്രം തിരുത്തിക്കുറിച്ച്‌ ലയണല്‍ മെസ്സി. ലാ ലീഗയില്‍ ബാഴ്സലോണക്ക് വേണ്ടി ഏറ്റവുമധികം തവണ കളിച്ച താരമായി മാറി അര്‍ജന്റീനിയന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സി. 506 മത്സരങ്ങളാണ് ബാഴ്സലോണക്ക് വേണ്ടി ലയണല്‍ മെസ്സി ബൂട്ട് അണിഞ്ഞത്. ബാഴ്സലോണ ഇതിഹാസം സാവിയുടെ പേരിലുണ്ടായിരുന്ന റെക്കോര്‍ഡ് ആണ് മെസ്സി സ്വന്തം പേരിലാക്കിയത്.

ബാഴ്സക്ക് വേണ്ടി എല്ലാ കോമ്പറ്റീഷനുകളിലുമായി ഏറ്റവുമധികം തവണ ബൂട്ടണിഞ്ഞത് സാവി തന്നെയാണ്. ബാഴ്സലോണക്ക് വേണ്ടി 767 മത്സരങ്ങളിലാണ് സാവി കളിച്ചിട്ടുള്ളത്. ഈ റെക്കോര്‍ഡും ലയണല്‍ മെസ്സി വൈകാതെ തിരുത്തിക്കുറിക്കും.

ഇപ്പോള്‍ 761 മത്സരങ്ങളില്‍ ബാഴ്സക്ക് വേണ്ടി മെസ്സി കളിച്ചിട്ടുണ്ട്. 33കാരനായ മെസ്സി 654 ഗോളുമായി ബാഴ്സയുടെ എക്കാലത്തെയും മികച്ച ഗോള്‍ സ്കോററാണ്. ബാഴ്സലോണക്ക് വേണ്ടി 34 കിരീടങ്ങളാണ് മെസ്സി സ്വന്തമാക്കിയിട്ടുള്ളത്. ഇതും മറ്റൊരു ക്ലബ്ബ് റെക്കോര്‍ഡാണ്.

Related Articles

Back to top button