IndiaLatest

ഓ​ര്‍​ഡ​ര്‍ ചെ​യ്ത​ത് 13,000 രൂ​പ​യു​ടെ ഫോ​ണ്‍; കി​ട്ടി​യ​ത് 10 രൂ​പ​യു​ടെ സോ​പ്പ്

“Manju”

അ​ങ്ക​മാ​ലി: ഓ​ണ്‍​ലൈ​ന്‍ ഷോ​പ്പിം​ഗ് സൈ​റ്റ് വ​ഴി മൊ​ബൈ​ല്‍ ഫോ​ണ്‍ ഓ​ര്‍​ഡ​ര്‍ ചെ​യ്ത അ​ങ്ക​മാ​ലി​യി​ലെ ഹോ​ട്ട​ല്‍ ജീ​വ​ന​ക്കാ​ര​ന് ഒ​ടു​വി​ല്‍ ല​ഭി​ച്ച​ത് 10 രൂ​പ വി​ല വ​രു​ന്ന ര​ണ്ട് സോ​പ്പ് ക​ട്ട. അ​ങ്ക​മാ​ലി​യി​ലെ ഒ​രു ഹോ​ട്ട​ലി​ലെ ജീ​വ​ന​ക്കാ​ര​നാ​യ കൊ​ല്ലം സ്വ​ദേ​ശി ഷിഹാ​ബാ​ണ് ഓ​ണ്‍​ലൈ​ന്‍ വ്യാ​പാ​ര ത​ട്ടി​പ്പി​നി​ര​യാ​യ​ത്.

ക​ഴി​ഞ്ഞ മാ​സം 28-നാ​ണ് ഷി​ഹാ​ബ് 13,000 രൂ​പ വി​ല വ​രു​ന്ന ഫോ​ണ്‍ ഓ​ര്‍​ഡ​ര്‍ ചെ​യ്ത​ത്. ക്യാ​ഷ് ഓ​ണ്‍ ഡെ​ലി​വ​റി ആ​യാ​ണ് ബു​ക്ക് ചെ​യ്ത​ത്. ഡെ​ലി​വ​റി ബോ​യി​ക്കു പ​ണ​വും ന​ല്‍​കി ഹോ​ട്ട​ലി​ല്‍​വ​ച്ചു പൊ​തി തു​റ​ന്നു നോ​ക്കി​യ​പ്പോ​ഴാ​ണ് ത​ട്ടി​പ്പി​നി​ര​യാ​യ​താ​യി അ​റി​യു​ന്ന​ത്.

ഫോ​ണി​ന്റെ ഒ​റി​ജി​ന​ല്‍ പാ​യ്ക്ക​റ്റി​ന​ക​ത്ത് പാ​ത്ര​ങ്ങ​ള്‍ ക​ഴു​കാ​നു​പ​യോ​ഗി​ക്കു​ന്ന ര​ണ്ട് സോ​പ്പ് ക​ട്ട​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ക്യാഷ് ബി​ല്ലും പാ​യ്ക്ക​റ്റി​ല്‍ ഉ​ണ്ടാ​യി​രു​ന്നു. ത​ട്ടി​പ്പ് മ​ന​സി​ലാ​യ ഉ​ട​നെ ഷോ​പ്പിം​ഗ് സൈ​റ്റിറിന്റെ ക​സ്റ്റ​മ​ര്‍ കെ​യ​ര്‍ ന​മ്പ​റി​ല്‍ ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും പ​രി​ഹാ​ര​മു​ണ്ടാ​യി​ല്ലെന്നു ഷിഹാ​ബ് പ​റ​യു​ന്നു. ത​ട്ടി​പ്പ് സം​ബ​ന്ധി​ച്ചു ഷി​ഹാ​ബ് അ​ങ്ക​മാ​ലി പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍​കി. സൈ​ബ​ര്‍ സെ​ല്ലി​ന്റെ സ​ഹാ​യ​ത്തോ​ടെ അ​ന്വേ​ഷ​ണം ന​ട​ത്തി പ​ണം തി​രി​കെ ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് യുവാവ്.

Related Articles

Back to top button