KeralaLatest

കോക്കനട്ട് പേസ്റ്റ് പുറത്തിറക്കി എം എം ഒറിജിനല്‍സ്

“Manju”

രാജ്യത്ത് ആദ്യമായി കോക്കനട്ട് പേസ്റ്റ് പുറത്തിറക്കി എം എം ഒറിജിനൽസ്

ശ്രീജ.എസ്

കൊച്ചി: നാളികേര വ്യവസായത്തില്‍ 40 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള മെഴുക്കാട്ടില്‍ മില്‍സിന്റെ ഉടമസ്ഥതയിലുള്ള എം എം ഒറിജിനല്‍സ് രാജ്യത്ത് ഇത് ആദ്യമായി കോക്കനട്ട് പേസ്റ്റ് വിപണിയിലെത്തിക്കുന്നു. ബി 2 ബി വിഭാഗത്തില്‍ 22 ഓളം ആഗോള ബ്രാന്‍ഡുകളുമായുള്ള വിജയകരമായ സഹകരണത്തിന് ശേഷം എംഎം ഒറിജിനല്‍സ് എന്ന ബ്രാന്‍ഡ് നാമത്തില്‍ കോക്കനട്ട് പേസ്റ്റ് വിപണിയിലെത്തിച്ച്‌ മെഴുക്കാട്ടില്‍ മില്‍സ് ബി 2 സി വിഭാഗത്തിലേക്ക് കൂടി ചുവടുവയ്ക്കുകയാണ്.

തിരക്കിട്ട നിത്യജീവിതത്തില്‍ നാളികേരം ഉപയോഗിക്കുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കി കുറഞ്ഞ സമയത്തില്‍ നിരവധി ഭക്ഷണ വിഭവങ്ങളില്‍ നാളികേരം ഉപയോഗിക്കുവാനുള്ള അവസരമൊരുക്കുകയാണ് ഈ റെഡി ടു യൂസ് കോക്കനട്ട് പേസ്റ്റ്. വെര്‍ജിന്‍ കോക്കനട്ട് ഓയില്‍ അടങ്ങിയ നാളികേരത്തിന്റെ പേസ്റ്റ് രൂപമാണിത്. എളുപ്പത്തില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന ഈ ഉല്‍പ്പന്നം തികച്ചും ആരോഗ്യപ്രദവുമാണ്.

പേസ്റ്റ് രൂപത്തിലുള്ള ഇതിന്റെ സാന്ദ്രത മൂലം എല്ലാ വിഭവങ്ങളിലും ഇത് ഉപയോഗിക്കാന്‍ സാധിക്കും. ചിരകിയതോ അരച്ചതോ ആയ നാളികേരം, നാളികേരപ്പാല്‍, എന്തിന് വറുത്ത നാളികേരത്തിന് പകരമായി വരെ ഈ ഉല്‍പ്പന്നം ഉപയോഗിക്കാം. ബഹുമാന്യ കൃഷി വകുപ്പ് മന്ത്രി ശ്രീ വി. എസ് സുനില്‍ കുമാര്‍ അടുത്തിടെ കോക്കനട്ട് പേസ്റ്റിന്റെ ആദ്യ വില്‍പ്പന നിര്‍വഹിച്ചു .

രാസപദാര്‍ത്ഥങ്ങളൊന്നും ചേര്‍ക്കാത്ത മൂല്യ വര്‍ദ്ധിത നാളികേര ഉല്‍പ്പന്നങ്ങള്‍ ഉപഭോതാക്കളിലെത്തിക്കുന്നതിനായുള്ള വളരെ ഉപകാരപ്രദമായൊരു സംരഭമാണിത് . കേരളത്തിലെ നാളികേരത്തിന്റെ ഗുണനിലവാരം ഇന്ത്യയിലും ലോകമെമ്പാടുമുള്ള വിപണിയിലെത്തിക്കുന്നതിലൂടെ കേരളത്തിലെ നാളികേര കര്‍ഷകര്‍ക്ക് മികച്ച മൂല്യവും കച്ചവട രംഗത്ത് കൂടുതല്‍ നേട്ടവും ഉണ്ടാകട്ടെയെന്ന് ആശം സിക്കുന്നു “. മന്ത്രി സുനില്‍ കുമാര്‍ പറഞ്ഞു .

 

Related Articles

Back to top button