IndiaLatest

കന്യാകുമാരി–പുണെ ജയന്തി പുനരാരംഭിക്കാൻ സാധ്യത

“Manju”

കന്യാകുമാരി–പുണെ ജയന്തി എക്സ്പ്രസ് പുനരാരംഭിക്കുന്നതു റെയിൽവേ ബോർഡിന്റെ സജീവ പരിഗണനയിൽ. പുതിയ കോച്ചുകൾ ലഭിച്ചാൽ ഏപ്രിൽ ആദ്യവാരം സർവീസ് പുനഃസ്ഥാപിക്കും. കോവിഡിന്റെ പേരിൽ നിർത്തലാക്കിയ ട്രെയിൻ ഒന്നര വർഷമായി സർവീസ് നടത്തുന്നില്ല. മുൻപു മുംബൈയിലേക്കു സർവീസ് നടത്തിയിരുന്ന ട്രെയിൻ, ടൈംടേബിൾ പരിഷ്ക്കരിച്ചപ്പോൾ പുണെ വരെയാക്കി ചുരുക്കിയിരുന്നെങ്കിലും സർവീസ് ആരംഭിച്ചിട്ടില്ല. ഗൂട്ടി, വാഡി, റായ്ച്ചൂർ, ഗുണ്ടക്കൽ, ഗുൽബർഗ, സോലാപുർ തുടങ്ങിയ സ്ഥലങ്ങളിലേക്കു കേരളത്തിൽ നിന്നുള്ള ഏക ട്രെയിനാണിത്. ദിവസവും രാത്രി ഒൻപതരയോടെ പുണെയിലെത്തി രാത്രി പതിനൊന്നരയോടെ തിരികെ പുറപ്പെടുന്ന സമയക്രമമാണു ജയന്തിക്കു നൽകിയിരിക്കുന്നത്. കേരളത്തിനുള്ളിലെ സമയക്രമത്തിൽ കാര്യമായ മാറ്റമില്ല.

Related Articles

Back to top button