Uncategorized
കുറ്റ്യാടിയില്‍ കേരളാ കോണ്‍ഗ്രസ് വേണ്ട; സി.പി.എം അണികളുടെ പരസ്യ പ്രതിഷേധം
വി.എം.സുരേഷ് കുമാർ
വടകര: കുറ്റ്യാടി സീറ്റ് കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിന് നല്‍കിയതിനെതിരെ സിപിഎം പ്രവര്‍ത്തകരുടെ പരസ്യപ്രതിഷേധം. സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് അംഗവും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ കെപി കുഞ്ഞമ്മദ് കുട്ടിയെ മത്സരിപ്പിക്കണമെന്നാണ് പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നത്. ഇക്കാര്യം ആവശ്യപ്പെട്ടുള്ള മുദ്രാവാക്യവുമായാണ് അണികള്‍ പ്രകടനം നടത്തിയത്.
വടകര താലൂക്കിലെ മൂന്നു മണ്ഡലത്തിലും ഘടക കക്ഷികള്‍ മത്സരിക്കുന്നതിനെ അംഗീകരിക്കാനാവില്ലെന്നും പാര്‍ട്ടിയെ നാടിനു വേണമെന്നും പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നു. നുറുകണക്കിനു പ്രവര്‍ത്തകരാണ് പ്രകടനത്തില്‍ പങ്കെടുത്തത്.