Uncategorized

3.5 ലക്ഷം രൂപയ്ക്ക് 1.5 കിലോ ഗ്രാം സ്വർണം; തട്ടിപ്പ് പുറത്തായി

“Manju”

താനൂർ ∙ കുറഞ്ഞ വിലയ്ക്ക് സ്വർണം നൽകാമെന്നു വാഗ്ദാനം ചെയ്തു തട്ടിപ്പു നടത്തിയ കേസിൽ തിരുവനന്തപുരം സ്വദേശികളായ ദമ്പതികൾ അറസ്റ്റിൽ. അണ്ടൂർക്കോണം സജീം മൻസിൽ സജീം ഇബ്രാഹിം (43), ഭാര്യ ഷീജ ഇബ്രാഹിം (41) എന്നിവരാണ് പിടിയിലായത്. ആനമങ്ങാടിലെ കണ്ടപ്പാടി മോഹൻലാലിന്റെ പരാതിയിലാണ് അറസ്റ്റ്. അസം സ്വദേശി മുഖേന 1.5 കിലോ ഗ്രാം സ്വർണം 3.5 ലക്ഷം രൂപയ്ക്ക് നൽകാമെന്നായിരുന്നു വാഗ്ദാനം. കരിങ്കപ്പാറയിലെ വാടക ക്വാർട്ടേഴ്സിലേക്ക് എത്താൻ ആവശ്യപ്പെട്ടിരുന്നു.

പ്രതികളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതോടെ പണം നൽകാതെ മടങ്ങുകയായിരുന്നു. പൊലീസിൽ നൽകിയ പരാതിയിൽ ക്വാർട്ടേഴ്സിൽവച്ചായിരുന്നു അറസ്റ്റ്. തട്ടിപ്പ് പതിവാക്കിയ അസം സ്വദേശികളുടെ ഏജന്റുമാരാണ് അറസ്റ്റിലായ ദമ്പതികളെന്ന് ഇൻസ്പെക്ടർ പി.പ്രമോദ് പറഞ്ഞു.

Related Articles

Back to top button