LatestUncategorized

സംവിധായകന്‍ രാജമൗലിക്കും കുടുംബത്തിനും കൊറോണ രോഗമുക്തി

“Manju”

സിന്ധുമോള്‍ ആര്‍

പ്രശസ്ത തെലുങ്ക് സംവിധായകന്‍ എസ് എസ് രാജമൗലിക്കും കുടുംബത്തിനും കൊവിഡ് രോഗമുക്തി. രണ്ടാഴ്ചത്തെ ക്വാറന്‍റൈന്‍ പൂര്‍ത്തിയാക്കിയെന്നും പിന്നാലെ നടത്തിയ കൊവിഡ് പരിശോധനയില്‍ താനുള്‍പ്പെടെ കുടുംബത്തിലെ എല്ലാവര്‍ക്കും നെഗറ്റീവ് ഫലമാണ് ലഭിച്ചതെന്നും ട്വിറ്ററിലൂടെ അദ്ദേഹം അറിയിച്ചു.

‘2 ആഴ്ചത്തെ ക്വാറന്റീന്‍‍ അവസാനിച്ചിരിക്കുന്നു. ലക്ഷണങ്ങളില്ല. ടെസ്റ്റ് ചെയ്തപ്പോള്‍ എല്ലാവര്‍ക്കും നെഗറ്റീവാണ്. പ്ലാസ്മ ദാനം ചെയ്യുന്നതിനു മതിയായ ആന്റിബോഡികള്‍ ഉത്പാദിപ്പിക്കപ്പെടാന്‍ 3 ആഴ്ച കാത്തിരിക്കണമെന്ന് ഡോക്ടര്‍ പറഞ്ഞു’- രാജമൗലി തന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ കുറിച്ചു. ജൂലായ് 29നാണ് ഇദ്ദേഹത്തിനും കുടുംബത്തിനും കൊവിഡ് ബാധ സ്ഥിരീകരിക്കപ്പെട്ടത്.. ദിവസങ്ങള്‍ക്കുമുന്‍പ് ചെറിയ പനി അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് അദ്ദേഹം കൊവിഡ് പരിശോധന നടത്തുകയായിരുന്നു. തീവ്രത കുറഞ്ഞ രോഗമെന്നാണ് കൊവിഡ് പരിശോധനയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് രാജമൗലിക്കും കുടുംബാംഗങ്ങള്‍ക്കും ഹോം ക്വാറന്‍റൈന്‍ ആണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്.

2001ല്‍ സ്റ്റുഡന്റ് നമ്പര്‍ വണ്‍ എന്ന സിനിമയിലൂടെയാണ് രാജമൗലി സിനിമാ മേഖലയില്‍ എത്തുന്നത്. മഗധീര (2009), ഈഗ (2012) എന്നീ സിനിമകള്‍ അദ്ദേഹത്തെ തെലുങ്ക് സിനിമയിലെ സൂപ്പര്‍ സംവിധായകനാക്കി. ബാഹുബലി ചിത്രങ്ങളിലൂടെ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സംവിധായകരില്‍ ഒരാള്‍ എന്ന നേട്ടവും അദ്ദേഹത്തിനു സ്വന്തമായി. അതേസമയം കൊവിഡ് പ്രൊഡക്ഷനെ ബാധിച്ച സിനിമകളില്‍ രാജമൗലിയുടെ ആര്‍.ആര്‍.ആറുമുണ്ട്. ജൂനിയര്‍ എന്‍.ടി.ആര്‍, രാം ചരണ്‍, അലിയ ഭട്ട്, അജയ് ദേവ്ഗണ്‍, സമുദ്രക്കനി തുടങ്ങിയവര്‍ക്കൊപ്പം റേ സ്റ്റീവെന്‍സണ്‍, ഒലിവിയ മോറിസ്, അലിസണ്‍ ഡൂഡി എന്നീ വിദേശതാരങ്ങളും കാഥാപാത്രങ്ങളാവുന്നുണ്ട് ചിത്രത്തില്‍. അച്ഛന്‍ കെ വി വിജയേന്ദ്ര പ്രസാദിന്റെ കഥയ്ക്ക് രാജമൗലിയാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്

Related Articles

Back to top button