Latest

ഇ​ന്ന്​ ലോ​ക ഓ​ട്ടി​സം ബോധവത്​കരണ ദി​നം

“Manju”

ദോ​​ഹ: ഇ​ന്ന്​ ഏ​​​പ്രി​ല്‍ ര​ണ്ട്, ലോ​ക ഓ​ട്ടി​സം ബോധവത്​കരണ ദി​നം. ഓ​ട്ടി​സം എ​ന്ന​ത് ഒ​രു രോ​ഗ​മ​ല്ലെന്നും ത​ല​ച്ചോ​ര്‍ സം​ബ​ന്ധ​മാ​യ വ്യ​ത്യ​സ്ത​ത​യാ​ണെ​ന്നും വി​ദ​ഗ്​​ധ​ര്‍ പ​റ​യു​ന്നു. സ്വ​യം എ​ന്ന​ര്‍​ഥ​മു​ള്ള ആ​ട്ടോ​സ് എ​ന്ന ഗ്രീ​ക് പ​ദ​ത്തി​ല്‍​നി​ന്നാ​ണ് ഓ​ട്ടി​സം എ​ന്ന ഇം​ഗ്ലീ​ഷ് പ​ദ​മു​ണ്ടാ​യ​ത്. ഹ​​മ​​ദ് ബി​​ന്‍ ഖ​​ലീ​​ഫ യൂ​നി​​വേ​​ഴ്സി​​റ്റി​​യു​​ടെ ഖ​​ത്ത​​ര്‍ ബ​​യോ​​മെ​​ഡി​​ക്ക​​ല്‍ റി​​സ​​ര്‍ച് ഇ​​ന്‍​സ്​​റ്റി​​റ്റ്യൂ​​ട്ടി​ന്റെ (​ക്യു.​ബി.​​ആ​ര്‍.​ഐ) പ​​ഠ​​ന റി​​പ്പോ​​ര്‍ട്ട്​ പ്ര​കാ​രം രാ​ജ്യ​ത്ത്​ ഓ​​ട്ടി​​സം വ്യാ​​പ​​ന നി​​ര​​ക്ക് ഉ​​യ​​ര്‍ന്ന നി​​ല​​യി​​ലാ​ണ്​. ഖ​​ത്ത​ര്‍ സ്വ​​ദേ​​ശി​​ക​​ളി​​ലും പ്ര​​വാ​​സി​​ക​ളി​ലും ഓ​​ട്ടി​​സം വ്യാ​​പ​​നം എ​​ത്ര​​ത്തോ​​ള​​മു​​ണ്ടെ​​ന്ന് മ​​ന​സ്സി​​ലാ​​ക്കു​​ന്ന​​തി​​നാ​​യാ​യി​രു​ന്നു ഗ​​വേ​​ഷ​​ണ​​പ​​ഠ​​നം ന​​ട​​ത്തി​യ​​ത്. 87 കു​​ട്ടി​​ക​​ളി​​ല്‍ ഒ​​രാ​​ള്‍ക്ക് അ​​ല്ലെ​​ങ്കി​​ല്‍ 1.146 ശ​​ത​​മാ​​നം കു​​ട്ടി​​ക​​ള്‍ക്ക് ഓ​​ട്ടി​​സം സ്പെ​​ക്‌ട്രം ഡി​​സോ​​ര്‍ഡ​​റി​​ന്റെ (​​എ.​​എ​​സ്.​ഡി) പ്ര​​ശ്ന​​ങ്ങ​​ളു​​ണ്ടെ​​ന്നും പ​ ​ഠ​​നം പ​റ​യു​ന്നു.

2016ലെ ​​സെ​​ന്‍സ​​സി​​െന്‍റ​​യും ക്യു.​​ബി.​​ആ​​ര്‍.​ഐ​​യു​​ടെ പ​​ഠ​​ന​​ങ്ങ​​ളു​​ടെ​​യും അ​​ടി​​സ്ഥാ​​ന​​ത്തി​​ല്‍ ഒ​​ന്നി​​നും 20 വ​​യ​സ്സി​​നു​​മി​​ട​​യി​​ലു​​ള്ള 4791 പേ​​ര്‍ക്ക് ഓ​​ട്ടി​​സ​​ത്തി​​ന്റെ പ്ര​​ശ്ന​​ങ്ങ​​ളു​​ണ്ട്. 56 ആ​​ണ്‍കു​​ട്ടി​​ക​​ളി​​ല്‍ ഒ​​രാ​​ള്‍ക്കും 230 പെ​​ണ്‍കു​​ട്ടി​​ക​​ളി​​ല്‍ ഒ​​രാ​​ള്‍ക്കും എ​​ന്ന​നി​​ല​​യി​​ലാ​​ണ് ഈ ​​പ്രാ​​യ​​പ​​രി​​ധി​​യി​​ലു​​ള്ള​​വ​​രി​​ല്‍ ഓ​​ട്ടി​​സം വ്യാ​​പ​​നം. ഖ​​ത്ത​​റി​​ലും മേ​​ഖ​​ല​​യി​​ലും നാ​​ഡീ​​വ്യൂ​​ഹ വൈ​​ക​​ല്യ​​ങ്ങ​​ളു​​ടെ വ്യാ​​പ​​നം പ​​ഠ​​ന​​വി​​ധേ​​യ​​മാ​​ക്കു​​ക​​യെ​​ന്ന​​താ​​യി​​രു​​ന്നു പ​ഠ​ന​ത്തി​ന്റെ ഊ​​ന്ന​​ല്‍. ര​​ണ്ടു​​ഘ​​ട്ട​​ങ്ങ​​ളി​​ലാ​യാ​ണ്​ പ​​ഠ​​നം ന​ട​ന്ന​ത്. ​ലോ​​കാ​​രോ​​ഗ്യ സം​​ഘ​​ട​​ന​​യു​​ടെ ശ​​രാ​​ശ​​രി​​യാ​​യ 0.61ശ​​ത​​മാ​​ന​​ത്തെ​​ക്കാ​​ള്‍ ഉ​​യ​​ര്‍ന്ന​​നി​​ല​​യി​​ലാ​​ണ് ഖ​​ത്ത​​റി​​ല്‍ ഓ​​ട്ടി​​സം വ്യാ​​പ​​നം.

ഖ​​ത്ത​​രി കു​​ടും​​ബ​​ങ്ങ​​ളി​​ലും രാ​​ജ്യ​​ത്തെ മ​​റ്റു കു​​ടും​​ബ​​ങ്ങ​​ളി​​ലും ഓ​​ട്ടി​​സ​​ത്തി​​െന്‍റ വ്യാ​​പ​​നം ക​​ണ​​ക്കാ​​ക്കു​​ക, ഓ​​ട്ടി​​സം ഡേ​​റ്റാ​​ബേ​​സും രോ​​ഗ ര​​ജി​​സ്ട്രി​​യും ത​​യാ​​റാ​​ക്കു​​ക തു​ട​ങ്ങി​യ ല​​ക്ഷ്യ​​ങ്ങ​​ള്‍ മു​​ന്‍നി​​ര്‍ത്തി​​ക്കൂ​​ടി​​യാ​​യി​​രു​​ന്നു വി​​ശ​​ദ​​മാ​​യ ഗ​​വേ​​ഷ​​ണ​​പ​​ഠ​​നം ന​​ട​​ത്തി​​യ​​ത്. അ​​ഞ്ചി​​നും പ​​ന്ത്ര​​ണ്ട് വ​​യ​​സ്സി​​നു​​മി​​ട​​യി​​ല്‍ പ്രാ​​യ​​മു​​ള്ള 9074 പ്രൈ​​മ​​റി സ്കൂ​​ള്‍ വി​​ദ്യാ​​ര്‍ഥി​​ക​​ളെ​​യാ​​ണ്​ പ​​ഠ​​ന​​ത്തി​ന്റെ ഒ​​ന്നാം​​ഘ​​ട്ട​​ത്തി​​ല്‍ നി​​രീ​​ക്ഷ​​ണ​​വി​​ധേ​​യ​​മാ​​ക്കി​​യ​​ത്. 93 പൊ​​തു, സ്വ​​കാ​​ര്യ സ്കൂ​​ളു​​ക​​ളി​​ലെ കു​​ട്ടി​​ക​​ള്‍ പ​​ഠ​​ന​​ത്തി​​ന്റെ ഭാ​​ഗ​​മാ​​യി. ര​​ണ്ടാം​​ഘ​​ട്ട​​ത്തി​​ല്‍ ആ​​ശു​പ​ത്രി​​ക​​ളി​​ലും സ്പെ​​ഷ​ല്‍ നീ​​ഡ്സ് സെ​​ന്‍​റ​​റു​​ക​​ളി​​ലും സ​​ര്‍വേ ന​​ട​​ത്തി. പ്ര​​ത്യേ​​ക ആ​​വ​​ശ്യം അ​​ര്‍ഹി​​ക്കു​​ന്ന​​വ​​ര്‍ക്ക് സേ​​വ​​ന​​ങ്ങ​​ള്‍ ല​​ഭ്യ​​മാ​​ക്കു​​ന്ന റു​​മൈ​​ല ആ​​ശു​പ​​ത്രി, അ​​ല്‍ശ​​ഫ​​ല്ല സെ​​ന്‍​റ​​ര്‍, ര​​ണ്ടു പ്രൈ​​മ​​റി സ​​ര്‍ക്കാ​​ര്‍ കേ​​ന്ദ്ര​​ങ്ങ​​ള്‍ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ല്‍നി​​ന്നെ​​ല്ലാം വി​​വ​​ര​​ശേ​​ഖ​​ര​​ണം ന​​ട​​ത്തി. യേ​​സ് ഓ​​ര്‍ നോ ​​മ​​റു​​പ​​ടി ന​​ല്‍കേ​​ണ്ട 40 ചോ​​ദ്യ​​ങ്ങ​​ളാ​​ണ് കു​​ട്ടി​​ക​​ളോ​​ട് ചോ​​ദി​​ച്ച​​ത്. ഇ​​തി​​ന്റെ ഫ​​ലം വി​​ല​​യി​​രു​​ത്തി​​യാ​​ണ് റി​​പ്പോ​​ര്‍ട്ട് ത​​യാ​​റാ​​ക്കി​​യ​​ത്.

മി​​ക്ക രാ​​ജ്യ​​ങ്ങ​​ളും ഇ​​ത്ത​​രം സ്ക്രീ​നി​ങ്ങു​​ക​​ള്‍ ന​​ട​​ത്താ​​റി​​ല്ല. ചെ​​ല​​വേ​​റു​​മെ​​ന്ന​​തും കൂ​​ടു​​ത​​ല്‍ സ​​മ​​യ​​മെ​​ടു​​ക്കും എ​​ന്ന​​തു​​മാ​​ണ് അ​​തി​​നു​​കാ​​ര​​ണം. മേ​​ഖ​​ല​​യി​​ലെ മ​​റ്റൊ​​രു രാ​​ജ്യ​​ത്തും 9000ത്തി​ല​​ധി​​കം കു​​ട്ടി​​ക​​ളെ സ്ക്രീ​​ന്‍ ചെ​​യ്തി​​ട്ടി​​ല്ല. ക്യു.​ബി.​​ആ​​ര്‍.​ഐ​​യു​​ടെ പ​​ഠ​​ന​​ത്തി​ന്റെ ഫ​​ല​​ങ്ങ​​ള്‍ യു.​​കെ കേ​​ന്ദ്ര​​മാ​​യു​​ള്ള അ​​സോ​​സി​​യേ​​ഷ​​ന്‍ ഫോ​​ര്‍ ചൈ​​ല്‍ഡ് ആ​​ന്‍​ഡ്​ അ​​ഡോ​​ള​​സെന്‍റ്​ മെ​​ന്‍​റ​​ല്‍ ഹെ​​ല്‍ത്തി​ന്റെ ഔ​​ദ്യോ​​ഗി​​ക പ്ര​​സി​​ദ്ധീ​​ക​​ര​​ണ​​മാ​​യ ചൈ​​ല്‍ഡ് സൈ​​ക്കോ​​ള​​ജി ആ​​ന്‍​ഡ്​​ സൈ​​ക്യാ​​ട്രി​​യി​​ല്‍ മു​മ്ബ്​ പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചി​​ട്ടു​​ണ്ട്. ക്യു.​ബി.​​ആ​​ര്‍.​ഐ ന്യൂ​​റോ​​ള​​ജി​​ക്ക​​ല്‍ ഡി​​സോ​​ര്‍ഡേ​​ഴ്സ് റി​​സ​​ര്‍ച് സെ​​ന്റ​​റാ​​യി​​രു​​ന്നു(​​എ​​ന്‍.​ഡി.​​ആ​​ര്‍.​സി) പ​​ഠ​​ന​​ത്തി​​ന് നേ​​തൃ​​ത്വം ന​​ല്‍കി​​യ​​ത്.

ഓ​ട്ടി​സം ബാ​ധി​ത​ര്‍​ക്കും ര​ക്ഷി​താ​ക്ക​ള്‍​ക്കു​മാ​യി നി​ര​വ​ധി സ​ഹാ​യ​പ​ദ്ധ​തി​ക​ളാ​ണ്​ സ​ര്‍​ക്കാ​ര്‍ ന​ട​ത്തു​ന്ന​ത്. ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്കു​ള്ള അ​ല്‍ ഷ​ഫ​ല​ഹ് സെന്‍റ​റി​ല്‍ മി​ക​ച്ച സൗ​ക​ര്യ​ങ്ങ​ളാ​ണു​ള്ള​ത്. ഓ​ട്ടി​സം ബാ​ധി​ച്ച​വ​ര്‍​ക്കു​ള്ള കോ​ഴ്സ​ട​ക്കം ഇ​വി​ടെ​യു​ണ്ട്. ഓ​ട്ടി​സ​മ​ട​ക്ക​മു​ള്ള ഭി​ന്ന​ശേ​ഷി​ക്കാ​രെ പു​ന​ര​ധി​വ​സി​പ്പി​ക്കു​ന്ന​തി​ലൂ​ടെ​യും ശാ​ക്തീ​ക​രി​ക്കു​ന്ന​തി​ലൂ​ടെ​യും സാ​മൂ​ഹി​ക വി​ക​സ​ന​മാ​ണ് രാ​ജ്യം ല​ക്ഷ്യ​മി​ടു​ന്ന​ത്.

Related Articles

Back to top button