തിരുവനന്തപുരം: ഈ വര്‍ഷത്തെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ ശനിയാഴ്ച പ്രഖ്യാപിക്കും. ഉച്ചകഴിഞ്ഞ് മൂന്നിനാണ് അവാര്‍ഡുകള്‍ പ്രഖ്യാപിക്കുക. നടിയും സംവിധായികയുമായ സുഹാസിനിയാണ് ജൂറി ചെയര്‍പേഴ്സണ്‍. അന്തിമ ജൂറിയില്‍ ഏഴ് അംഗങ്ങളുമാണുള്ളത്. എന്‍ട്രികളുടെ എണ്ണം വര്‍ധിച്ചതിന്റെ പശ്ചാത്തലത്തില്‍ വിധിനിര്‍ണയ സമിതിക്ക് ദ്വിതല സംവിധാനം ഏര്‍പ്പെടുത്തി നിയമാവലി പരിഷ്കരിച്ചശേഷമുള്ള ആദ്യ അവാര്‍ഡാണ് ഇത്തവണത്തേത്.മികച്ച നടനുള്ള പുരസ്കാരത്തിന് ഫഹദ് ഫാസില്‍, സുരാജ് വെഞ്ഞാറമ്മൂട്, ഇന്ദ്രന്‍സ്, ജയസൂര്യ, ബിജു മേനോന്, പൃഥ്വിരാജ് തുടങ്ങിയവരാണ് മത്സരരംഗത്തുള്ളത്. ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍, ഭാരതപുഴ തുടങ്ങി പത്തോളം സിനിമകള്‍ മികച്ച ചിത്രത്തിനായി മത്സരിക്കുന്നുണ്ട് .
Related Articles
Check Also
Close
-
വാക്സിനുകളുടെ പാര്‍ശ്വ ഫലങ്ങള്‍ക്ക് ഉത്തരവാദി നിര്‍മാണ കമ്പനികള്‍January 14, 2021 11:44 AM