LatestThiruvananthapuram

ത്രിദിന പ്രതിരോധ യജ്ഞത്തിന് ഇന്ന് തുടക്കം

“Manju”

തിരുവനന്തപുരം: വാക്‌സിനേഷന്‍ പ്രക്രിയ ഊര്‍ജ്ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് മൂന്ന് ദിവസത്തെ പ്രത്യേക വാക്‌സിനേഷന്‍ ഡ്രൈവിന് ഇന്ന് തുടക്കം. നാളെയോടെ സംസ്ഥാനത്തെ 60 വയസ്സിന് മേല്‍ പ്രായമുള്ള എല്ലാവര്‍ക്കും ആദ്യഡോസ് വാക്‌സിന്‍ എത്തിക്കാനാണ് തീരുമാനം. ഗ്രാമീണ മേഖലകളിലും പിന്നോക്ക മേഖലകളിലും ഊന്നല്‍ നല്‍കി എല്ലാവരിലും വാക്‌സിനേഷന്‍ എത്തിക്കാന്‍ താഴേത്തട്ടില്‍ കര്‍ശന നിര്‍ദ്ദേശമുണ്ട്.

കണ്ടെയ്ന്‍മെന്റ് സോണുകളിലെ എല്ലാവരേയും പരിശോധിച്ച ശേഷം കൊറോണ നെഗറ്റീവ് ആയ മുഴുവന്‍ പേര്‍ക്കും വാക്‌സിന്‍ നല്‍കും. അതാത് ജില്ലകളിലെ കളക്ടര്‍മാര്‍ക്കാണ് ഇതിന്റെ ചുമതല. സ്‌പോട്ട് രജിസ്‌ട്രേഷനോ മറ്റ് സംവിധാനങ്ങളോ ഉപയോഗിച്ച്‌ ഇത് നടപ്പാക്കണം. ദിവസം അഞ്ച് ലക്ഷം വാക്‌സിന്‍ വിതരണം ചെയ്യാനാണ് നീക്കം.

നാല് ചെറിയ ജില്ലകളില്‍ ദിവസം 25,000 വീതവും മറ്റ് 10 ജില്ലകളില്‍ 40,000 വീതവും വാക്‌സിന്‍ നല്‍കും. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കേന്ദ്രത്തില്‍ നിന്ന് 13 ലക്ഷം ഡോസ് വാക്‌സിനാണ് ലഭിച്ചത്. ഓഗസ്റ്റ് 31നകം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവരില്‍ സമ്പൂര്‍ണ ആദ്യ ഡോസ് വാക്‌സിനെന്നതും സംസ്ഥാനം ലക്ഷ്യമിടുന്നുണ്ട്.

Related Articles

Back to top button