IndiaInternationalLatest

ജമ്മു കശ്മീരില്‍ ഭീകരര്‍ അറസ്റ്റില്‍

“Manju”

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരര്‍ അറസ്റ്റില്‍. ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരരായ മുസാഫര്‍ ജാന്‍, അബ്ബാസ് ഷാഫി നജാര്‍ എന്നിവരാണ് അറസ്റ്റിലായത്. ബുള്‍ബുള്‍ ബാഗ് ബര്‍സുള്ള പ്രദേശത്തു നിന്നും ശ്രീനഗര്‍ പോലീസാണ് ഭീകരരെ അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പോലീസ് പിടിയിലായത്. ഇവരുടെ പക്കല്‍ നിന്നും ആയുധങ്ങളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. രണ്ട് ചൈനീസ് പിസ്റ്റലുകള്‍, രണ്ട് മാഗസീനുകള്‍, 13 വെടിയുണ്ടകള്‍ എന്നിവയാണ് ഇവരുടെ പക്കല്‍ നിന്നും പിടിച്ചെടുത്തത്. നേരത്തെ ഇന്ത്യ പാക് അതിര്‍ത്തിയില്‍ അതിര്‍ത്തി സംരക്ഷണ സേന ഉദ്യോഗസ്ഥര്‍ തുരങ്കം കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഭീകരര്‍ അറസ്റ്റിലായത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് പറഞ്ഞു.

Related Articles

Back to top button