IndiaLatest

ഉത്തപ്പയ്ക്കും വിഷ്ണുവിനും സെഞ്ചുറി; കേരളം മികച്ച സ്‌കോറിലേക്ക്

“Manju”

ഉത്തപ്പയ്ക്കും വിഷ്ണുവിനും സെഞ്ചുറി, സഞ്ജുവിന്റെ വെടിക്കെട്ട്; കേരളത്തിന്  കൂറ്റന്‍ സ്‌കോര്‍ | Vijay Hazare Trophy 2020-21 Kerala vs Railways Round

ശ്രീജ.എസ്

ബെംഗളൂരു: വിജയ് ഹസാരെ ട്രോഫിയില്‍ റെയില്‍വേസിനെതിരേ കേരളത്തിന് കൂറ്റന്‍ സ്കോര്‍. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കേരളം ഓപ്പണര്‍മാരുടെ സെഞ്ചുറി മികവില്‍ നിശ്ചിത 50 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 351 റണ്‍സെടുത്തു.

കേരളത്തിനായി സെഞ്ചുറി നേടിയ റോബിന്‍ ഉത്തപ്പയും വിഷ്ണു വിനോദും ചേര്‍ന്ന് മികച്ച തുടക്കമാണ് ടീമിന് സമ്മാനിച്ചത്. 193 റണ്‍സ് ചേര്‍ത്ത ശേഷമാണ് ഓപ്പണിങ് സഖ്യം പിരിഞ്ഞത്.
104 പന്തുകള്‍ നേരിട്ട ഉത്തപ്പ അഞ്ചു സിക്സും എട്ട് ഫോറുമടക്കം 100 റണ്‍സെടുത്തു. 107 പന്തുകള്‍ നേരിട്ട വിഷ്ണു നാലു സിക്സും അഞ്ചു ഫോറുമടക്കം 107 റണ്‍സ് സ്വന്തമാക്കി.
പിന്നാലെ സഞ്ജു സാംസന്റെ വെടിക്കെട്ട് കൂടിയായതോടെ കേരളത്തിന്റെ സ്കോര്‍ കുതിച്ചു. വെറും 29 പന്തില്‍ നിന്ന് നാലു സിക്സും ആറു ഫോറുമടക്കം 61 റണ്‍സാണ് സഞ്ജു അടിച്ചുകൂട്ടിയത്.

Related Articles

Back to top button