KeralaLatest

നവജാത ശിശു മരിച്ചതായി ആശുപത്രി അധികൃതര്‍; സംസ്‌കരിച്ച ശേഷം ജീവനോടെ കണ്ടെത്തി

“Manju”

ശ്രീനഗര്‍: നവജാത ശിശു മരിച്ചതായി ആശുപത്രി അധികൃതര്‍ പ്രഖ്യാപിച്ചെങ്കിലും സംസ്‌കരിച്ച ശേഷം ജീവനോടെ കണ്ടെത്തിയതോടെ വീട്ടുകാരും നാട്ടുകാരും ഞെട്ടി. തിങ്കളാഴ്ച രാവിലെ ജമ്മു കശ്മീരിലെ ബനിഹാലിലെ ആശുപത്രിയിലാണ് പെണ്‍കുഞ്ഞ് ജനിച്ചത്.
കുട്ടി മരിച്ചെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയതോടെ വീട്ടുകാര്‍ ‘മൃതദേഹം’ കൊണ്ടുപോയി. സംസ്‌കാരം നടന്ന് ഏകദേശം ഒരു മണിക്കൂറിന് ശേഷം കുടുംബാംഗങ്ങളും ബന്ധുക്കളും നിര്‍ബന്ധിച്ച്‌ ശവക്കുഴി മാന്തിയപ്പോഴാണ് ജീവനുള്ളതായി കണ്ടെത്തിയത്.

കുട്ടിയെ ശ്മശാനത്തില്‍ സംസ്‌കരിക്കുന്നതിനെതിരെ കഴിഞ്ഞ ദിവസം നാട്ടുകാര്‍ രംഗത്തെത്തിയിരുന്നു. സംഭവത്തെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. മുമ്പും ഇത്തരം സംഭവങ്ങള്‍ ലോകത്ത് പലയിടത്തും നടന്നിട്ടുണ്ട്.

Related Articles

Back to top button