InternationalLatest

ഇന്ത്യയിലെ ഓക്സിജന്‍ ക്ഷാമത്തില്‍, പാക് സര്‍ക്കാര്‍ സഹായിക്കണമെന്ന് ഷൊയ്ബ് അക്തര്‍

“Manju”

ഇസ്ലാമാബാദ്: കൊവിഡ് രണ്ടാം തരംഗത്തില്‍ രാജ്യത്തെ പല സംസ്ഥാനങ്ങളിലും ഓക്സിജന്‍ ക്ഷാമം രൂക്ഷമാകുകയാണ്. വിദേശ രാജ്യങ്ങളില്‍ നിന്നും ഓക്സിജന്‍ ഇറക്കുമതി ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. ഇതിനിടയില്‍ കൊവിഡ് ചികിത്സയ്ക്ക് ഓക്സിജന്‍ ലഭിക്കാതെ വലയുന്ന രാജ്യത്തിന്, സഹായം ലഭ്യമാക്കണമെന്ന് പാക് സര്‍ക്കാരിനോടും, ജനങ്ങളോടും അഭ്യര്‍ത്ഥിച്ച്‌ രംഗത്ത് വന്നിരിക്കുകയാണ് മുന്‍ പാക് ക്രിക്കറ്റ്താരം ഷൊയ്ബ് അക്തര്‍.

തന്റെ ട്വിറ്ററിലൂടെയാണ് ഷൊയ്ബിന്റെ അഭ്യര്‍ത്ഥന. താരത്തിന്റെ ട്വിറ്റിന് മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്.

Related Articles

Back to top button