India

സുവർണ്ണ ശരങ്ങളുടെ ഭാഗമാകാൻ കൂടുതൽ റഫേലുകൾ

“Manju”

ന്യൂഡൽഹി : സുവർണ്ണ ശരങ്ങളുടെ ഭാഗമാകാൻ കൂടുതൽ റഫേൽ വിമാനങ്ങൾ ഇന്ത്യയിലേക്ക്. ബുധനാഴ്ച മൂന്ന് റഫേൽ വിമാനങ്ങൾ കൂടി രാജ്യത്ത് എത്തും. റഫേൽ നിർമ്മാതാക്കളായ ദസാൾട്ട് ഏവിയേഷനാണ് ഇക്കാര്യം അറിയിച്ചത്.

ആദ്യ സ്‌ക്വാഡ്രണിൽപ്പെട്ട വിമാനങ്ങളാണ് മറ്റെന്നാൾ ഹരിയാനയിലെ അംബാല വ്യോമ താവളത്തിൽ എത്തുക. ഇതോടെ വ്യോമസേനയുടെ പക്കലുള്ള വിമാനങ്ങളുടെ എണ്ണം 14 ആയി ഉയരും. ഒൻപത് റഫേൽ വിമാനങ്ങൾ അടങ്ങുന്ന അടുത്ത ബാച്ച് ഏപ്രിൽ ആദ്യ വാരത്തോടെ ഇന്ത്യയിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ. കൂടുതൽ വിമാനങ്ങൾ എത്തുന്നതോടെ രണ്ടാമത്തെ സ്‌ക്വാഡ്രൺ രൂപീകരിക്കും. ആദ്യ സ്‌ക്വാഡ്രൺ പൂർത്തിയാകാൻ എട്ട് വിമാനങ്ങളാണ് വ്യോമസേനയ്ക്ക് വേണ്ടത്.

യുഎഇ വ്യോമസേനയുടെ എയർ ബസ് 330 ട്രാൻസ്‌പോർട്ട് ടാങ്കറുകളുടെ അകമ്പടിയോടെയാകും വിമാനങ്ങൾ ഇന്ത്യയിൽ എത്തുക. ഫ്രാൻസിലെ മെരിഗ്നാക് വ്യോമതാവളത്തിൽ നിന്നും പുറപ്പെടുന്ന വിമാനങ്ങൾ ബുധനാഴ്ച രാത്രി ഏഴ് മണിയോടെ ഗുജറാത്തിൽ എത്തും. ഇവിടെ നിന്നും അംബാലയിലേക്ക് കൊണ്ടു പോകും. അതേസമയം രണ്ടാം സ്‌ക്വാഡ്രണിൽ ഉൾപ്പെട്ട വിമാനങ്ങളെ ബംഗാളിലെ ഹഷിമാര വ്യോമതാവളത്തിലാകും വിന്യസിക്കുക എന്നാണ് റിപ്പോർട്ടുകൾ.

Related Articles

Back to top button