Kerala

മാതൃകയായി ഒരു അധ്യാപകൻ

“Manju”

പ്രജീഷ് വള്ള്യായി

തലശ്ശേരി : ശിശുക്കളുടെ നിഷ്കളങ്ക പുഞ്ചിരിയിൽ ലയിച്ചു ഒരു നിമിഷം നിന്ന് പോകാത്തവരായി ആരുമില്ല. അതുപോലെ തന്നെ പ്രകൃതി സൗന്ദര്യവും. പക്ഷെ വർഷങ്ങൾക്കിടയിൽ നമുക്ക് അതെവിടെയോ നഷ്ടമായി പോകുന്നു. ആ പുഞ്ചിരി നഷ്ടപ്പെട്ട് പോകാതെ കാത്തു സൂക്ഷിച്ച അപൂർവം വ്യക്തികളിലൊരാളാണ് മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിന്റെ മാനേജരും റിട്ട. അധ്യാപകനുമായ ശ്രീ.ആർ.കെ. നാണു മാസ്റ്റർ. വര്ഷങ്ങളുടെ അനുഭവസമ്പത്തിൽ ജലസംരക്ഷണത്തിന്റെ ആവശ്യകതയും അദ്ദേഹം മനസിലാക്കിയിട്ടുണ്ട്. അതുകൊണ്ടാണല്ലോ lockraindown challenge ന്റെ ആശയം കേട്ട ഉടനെ 89 ആം വയസ്സിലും ബാല്യത്തിന്റെ നിഷ്കളങ്ക പുഞ്ചിരിയും കൗമാരക്കാരന്റെ ആവേശവുമായി അദ്ദേഹം കുടുംബാംഗങ്ങളോടൊപ്പം തൂമ്പയുമായി പറമ്പിലേക്കിറങ്ങിയത്. ആ അനുഭവസമ്പത്തിന്റെ ബലത്തിൽ SEED RGMHSS യൂണിറ്റിന് അദ്ദേഹം നൽകിയ പിന്തുണ എന്നുമൊരു കൂട്ടാണ്. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പ്രചോദനമേകിക്കൊണ്ടു അദ്ദേഹം നിർമ്മിച്ച അഞ്ച് മഴക്കുഴികൾ എല്ലാവർക്കും ഒരു മാതൃകയാണ് .

 

Related Articles

Back to top button