Kerala

കശുവണ്ടി വികസന കോര്‍പറേഷന്‍ അഴിമതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ട് സിബിഐ

“Manju”

ശ്രീജ.എസ്

കൊച്ചി: കശുവണ്ടി വികസന കോര്‍പറേഷന്‍ അഴിമതിയില്‍ കുറ്റപത്രം നല്‍കാന്‍ ഉത്തരവിടണമെന്ന് സിബിഐ. ഹൈക്കോടതിയിലാണ് സിബിഐ ആവശ്യമുന്നയിച്ചത്. നേരത്തെ ഐഎന്‍ടിയുസി നേതാവ് ആര്‍. ചന്ദ്രശേഖരനും, മുന്‍ എം.ഡി രതീശിനുമെതിരായ പ്രോസിക്യൂഷന്‍ അനുമതി സര്‍ക്കാര്‍ നിഷേധിച്ചിരുന്നു.

കശുവണ്ടി കോര്‍പറേഷനിലെ അഴിമതിയില്‍ സുപ്രിംകോടതിയുടെ മുന്‍ ഉത്തരവ് പ്രകാരമാണ് അന്വേഷണം നടത്തിയത്. ഇതില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ പ്രോസിക്യൂഷന്‍ അനുമതി ആവശ്യമില്ല. അതിനാല്‍ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ ഉത്തരവുണ്ടാകണമെന്നാണ് സിബിഐ കോടതിയില്‍ ആവശ്യപ്പെട്ടത്.

Related Articles

Back to top button