IndiaKeralaLatest

കേന്ദ്ര വാക്സിന്‍ നയത്തിനെതിരെ ഇന്ന് എല്‍ഡിഎഫിന്റെ ഗൃഹാങ്കണ സമരം

“Manju”

തിരുവനന്തപുരം: വീട്ടുമുറ്റങ്ങള്‍ കേന്ദ്രീകരിച്ച്‌ കേന്ദ്ര വാക്സിന്‍ നയത്തിനെതിരെ പ്രതിഷേധവുമായി എല്‍ ഡി എഫ്. സൗജന്യ വാക്‌സീന്‍ നിഷേധിക്കുന്ന കേന്ദ്ര നയത്തിനെതിരെ എല്‍ഡിഎഫ് ഇന്ന് പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും. കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധിച്ചും, സൗജന്യ വാക്‌സീന്‍ നടപ്പാക്കിയ കേരള സര്‍ക്കാരിന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചും ആണ് പരിപാടി.
വാക്സിന് അമിത വില ഈടാക്കി കൊള്ളനടത്താന്‍ കമ്പനികള്‍ക്ക് അവസരം നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെയാണ് എല്‍ഡിഎഫ് നേതൃത്വത്തില്‍ ഇന്ന് ഗൃഹാങ്കണ സമരം നടക്കുക. വൈകിട്ട് 5.30 മുതല്‍ ആറുവരെ വീട്ടുമുറ്റങ്ങളില്‍ പ്ലക്കാര്‍ഡും പോസ്റ്ററും ഉയര്‍ത്തി പ്രവര്‍ത്തകര്‍ പ്രതിഷേധം അറിയിക്കും. കുടുംബാംഗങ്ങളും സമരത്തിന്റെ ഭാഗമാകും.
കോവിഡ് മൂലം പ്രതിസന്ധിയിലായ സംസ്ഥാനങ്ങളെ കൂടുതല്‍ അപകടത്തിലാക്കുന്ന ജനവിരുദ്ധ കേന്ദ്രനയം തിരുത്തണമെന്നാവശ്യപ്പെട്ടാണ് സമരം. രാജ്യത്ത് സൗജന്യ വാക്സിനേഷന്‍ എന്ന ആവശ്യവും സമരത്തിന്റെ ഭാഗമായി കേരളം ഉയര്‍ത്തുന്നുണ്ട്.

Related Articles

Back to top button