KeralaLatest

യാത്രക്കാരില്ല; സര്‍വ്വീസ് റദ്ദാക്കി ഇന്‍ഡിഗോ

“Manju”

കണ്ണൂര്‍: കണ്ണൂരില്‍ നിന്നും മുംബൈയിലേക്കുള്ള വിമാന സര്‍വ്വീസ് റദ്ദാക്കി ഇന്‍ഡിഗോ. യാത്രക്കാര്‍ കുറവായതിനെ തുടര്‍ന്നാണ് നടപടി.കണ്ണൂരില്‍ നിന്നും മുംബൈയിലേക്കും തിരിച്ചുമുള്ള സര്‍വ്വീസുകളാണ് റദ്ദാക്കിയത്. ടിക്കറ്റെടുത്തവര്‍ക്ക് മറ്റൊരു ദിവസത്തേക്ക് മാറ്റി നല്‍കി. യാത്രക്കാരുടെ കുറവിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസവും ഗോ ഫസ്റ്റ് സര്‍വ്വീസ് റദ്ദാക്കിയിരുന്നു.
കണ്ണൂരില്‍ നിന്നും മുംബൈയിലേക്കും തിരിച്ചുമുള്ള സര്‍വ്വീസുകളാണ് റദ്ദാക്കിയത്. ടിക്കറ്റെടുത്തവര്‍ക്ക് മറ്റൊരു ദിവസത്തേക്ക് മാറ്റി നല്‍കി. യാത്രക്കാരുടെ കുറവിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസവും ഗോ ഫസ്റ്റ് സര്‍വ്വീസ് റദ്ദാക്കിയിരുന്നു.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി കണ്ണൂര്‍- മുംബൈ സെക്ടറില്‍ യാത്രികരുടെ എണ്ണം കുറവാണ്. ഇത് വിമാന കമ്ബനികള്‍ക്ക് വലിയ പ്രതിസന്ധിയാകുന്നുണ്ട്. നേരത്തെ ആഴ്ചയില്‍ മൂന്ന് ദിവസം മാത്രമായിരുന്നു കണ്ണൂരില്‍ നിന്നും മുംബൈയിലേക്ക് ഇന്‍ഡിഗോ വിമാനം സര്‍വ്വീസ് നടത്തിയിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം സര്‍വ്വീസ് എല്ലാ ദിവസവുമാക്കിയിരുന്നു.

Related Articles

Back to top button