KeralaKozhikodeLatest

അഴിയൂരില്‍ 31 പോസിറ്റീവ്; പോലീസ് ഡ്രൈവര്‍ക്കു രോഗം

“Manju”

വി.എം.സുരേഷ്കുമാർ

വടകര : അഴിയൂരില്‍ നടത്തിയ ആര്‍ടിപിസിആര്‍ ടെസ്റ്റില്‍ 33 പേര്‍ക്ക് പോസിറ്റീവായി. ഇതില്‍ 31 പേര്‍ അഴിയൂരിലും രണ്ടു പേര്‍ ഒഞ്ചിയത്തുകാരുമാണ്. കഴിഞ്ഞ ദിവസം ആകെ 66 പേര്‍ക്കാണ് പരിശോധന നടത്തിയത്. നേരത്തെ പോസറ്റീവായ രോഗികളുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവര്‍ക്കാണ് ഇത്തവണ രോഗം സ്ഥിരീകരച്ചത്. കുഞ്ഞിപ്പള്ളിയിലെ ബാര്‍ബര്‍ ഷോപ്പിലെ ജീവനക്കാരന് കോവിഡ് സ്ഥീരികരിച്ചതിനാല്‍ മാസ് കുഞ്ഞിപ്പള്ളി എന്ന ബാര്‍ബര്‍ ഷോപ്പില്‍ കഴിഞ്ഞ മുന്നു ദിവസത്തിനിടയില്‍ പോയവര്‍ സ്വയം നിരീക്ഷണത്തില്‍ പോകണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. ചോമ്പാല പോലിസ് സ്റ്റേഷനിലെ ഡ്രൈവര്‍ക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. അദ്ദേത്തെ പഞ്ചായത്ത് എഫ്എല്‍ടിസി യിലേക്ക് മാറ്റി. സഹകരണ ബാങ്കിലെ ജിവനക്കാരനും ഇന്ന് കോവിഡ് സ്ഥീരികരിച്ചു. പതിനെട്ടാം വാര്‍ഡില്‍ ഒരു വീട്ടില്‍ അഞ്ചു പേര്‍ പോസിറ്റീവായി. ഇവരുടെ ബന്ധുവായ മുതിര്‍ന്ന സ്ത്രി വീട്ടില്‍ മരണപ്പെട്ടു തലശ്ശേരി മാടപിടികയില്‍ ഹോട്ടല്‍ കച്ചവടക്കാരനായ വ്യക്തിയുടെ കുടുംബമാണിത്. സ്ത്രീയുടെ മൃതദേഹം കോവിഡ് പരിശോധനക്കായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു.

 

Related Articles

Back to top button