Uncategorized

കൊവിഡ് വാക്‌സിൻ: സ്വകാര്യ ആശുപത്രികളിൽ 250 രൂപയ്ക്ക് ലഭ്യമായേക്കും

“Manju”

ന്യൂഡൽഹി: രാജ്യത്ത് സ്വകാര്യ ആശുപത്രികളും കൊറോണ വാക്‌സിനേഷൻ ലഭ്യമാക്കി തുടങ്ങിയിട്ടുണ്ട്. സർക്കാർ കേന്ദ്രങ്ങളിൽ വാക്‌സിൻ സൗജന്യമാണെങ്കിലും സ്വകാര്യ മേഖലയിൽ വാക്‌സിന് പണം ഈടാക്കും. സ്വകാര്യ ആശുപത്രികളിൽ കൊറോണ വാക്‌സിന് 250 രൂപ ഈടാക്കിയേക്കുമെന്നാണ് റിപ്പോർട്ടുകൾ.

100 രൂപ സേവന നിരക്ക് കൂടി ഉൾപ്പെടുത്തിയതാണ് വാക്‌സിന്റെ വില നിശ്ചയിച്ചിരിക്കുന്നത്. സിറിഞ്ചുകൾ, സൂചി, സേവനം നൽകുന്നവർ തുടങ്ങിയ പ്രവർത്തന ചെലവുകൾ വിലയിരുത്തിയാണ് വാക്‌സിന് സർവ്വീസ് ചാർജ്ജ് ഈടാക്കാൻ തീരുമാനിച്ചത്. ഇത് സംബന്ധിച്ച് ആരോഗ്യ മന്ത്രാലയത്തിന്റെ പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും.

വിവിധ കൊറോണ വാക്‌സിനുകൾക്ക് വിവിധ വിലയായതിനാൽ വാക്‌സിൻ അനുസരിച്ച് വാക്‌സിനേഷൻ നിരക്കുകളും വ്യത്യാസപ്പെടാം. വാക്‌സിൻ നിർമ്മാതാക്കളുമായും സ്വകാര്യ ആശുപത്രികളുമായും ചർച്ച നടത്തിയ ശേഷമാണ് ആരോഗ്യമന്ത്രാലയം നിരക്ക് തീരുമാനിച്ചത്. മൂന്നാം ഘട്ട കൊറോണ വാക്‌സിനേഷൻ രാജ്യത്ത് ആരംഭിക്കാനിരിക്കെയാണ് സ്വകാര്യ ആശുപത്രികളിലെ വാക്‌സിൻ നിരക്ക് സംബന്ധിച്ച് ധാരണയായത്.

Related Articles

Back to top button