IndiaKeralaLatest

ചികിത്സയ്ക്കായി ഇളയ മകളെ വിറ്റ് മാതാപിതാക്കള്‍

“Manju”

നെല്ലൂര്‍, ആന്ധ്രാപ്രദേശ്; പതിനാറുകാരിയായ മൂത്ത മകളുടെ ചികിത്സയ്ക്കായി12 വയസുകാരി മകളെ അയല്‍ക്കാരന് വിറ്റ് മാതാപിതാക്കള്‍. 10,000 രൂപയ്ക്കാണ് മകളെ മാതാപിതാക്കള്‍ വിറ്റത്. ഇക്കഴിഞ്ഞ ബുധനാഴ്ച ആന്ധ്രാപ്രദേശിലെ നെല്ലൂര്‍ ജില്ലയിലെ കോട്ടൂരിലാണ് സംഭവം നടന്നത്. ചിന്ന സുബ്ബയ്യ എന്ന നാല്‍പത്തിയാറുകാരന് മാതാപിതാക്കള്‍ പെണ്‍കുട്ടിയെ വില്‍ക്കുകയായിരുന്നു. പെണ്‍കുട്ടിയെ താന്‍ വിവാഹം ചെയ്തതായി ചിന്ന സുബ്ബയ്യ പൊലീസുകാരനോട് പറഞ്ഞു. വ്യാഴാഴ്ച രാത്രിയോടെയാണ് വിവരം പുറംലോകം അറിയുന്നത്.
തുടര്‍ന്ന് സമീപസികള്‍ ഇന്റഗ്രേറ്റഡ് ചൈല്‍ഡ് ഡെവലപ്മെന്റ് സര്‍വീസസില്‍ (ഐസിഡിഎസ്) വിവരം അറിയിക്കുകയായിരുന്നുവെന്ന് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. പെണ്‍കുട്ടിയെ ജില്ലാ ചൈല്‍ഡ് കെയര്‍ സെന്ററിലേക്ക് മാറ്റിയിട്ടുണ്ട്.

Related Articles

Back to top button