IndiaLatest

ഒളിമ്പിക്സ് താരങ്ങള്‍ക്ക് മികച്ച പിന്തുണയും പ്രോത്സാഹനവും നല്‍കണം: പ്രധാനമന്ത്രി

“Manju”

ന്യൂഡല്‍ഹി: ടോക്കിയോ ഒളി്മ്പിക്സില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന കായികതാരങ്ങള്‍ക്ക് മികച്ച പിന്തുണയും പ്രോത്സാഹനവും നല്‍കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടു. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാളത്തെ കാര്‍ഗില്‍ വിജയ് ദിവസില്‍ രാജ്യത്തിന് അഭിമാനമുണ്ടാക്കാന്‍ വേണ്ടി ജീവത്യാഗം ചെയ്തവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കണമെന്നും കാര്‍ഗില്‍ യുദ്ധത്തെക്കുറിച്ച്‌ വായിക്കാനും ധീരയോദ്ധാക്കളെ ഓര്‍മ്മിക്കാനും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെടുകയും ചെയ്തു.

‘അടുത്തിടെ നടത്തിയ ഒരു പഠനത്തില്‍ മന്‍ കി ബാത്തില്‍ സന്ദേശങ്ങളും നിര്‍ദ്ദേശങ്ങളും അയയ്ക്കുന്നതില്‍ 75 ശതമാനവും 35 വയസിന് താഴെയുള്ളവരാണെന്ന് കണ്ടെത്തി. അതിനര്‍ത്ഥം ഇന്ത്യയിലെ യുവാക്കളുടെ കാഴ്ചപ്പാടുകളിലൂടെയാണ് മന്‍ കി ബാത്ത് മുന്നോട്ടുപോകുന്നത് എന്നാണ്. വോക്കല്‍ ഫോര്‍ ലോക്കല്‍ പോലുള്ളവയിലൂടെ നമ്മുടെ രാജ്യത്തെ കൂടുതല്‍ ശക്തിയോടെ കെട്ടിപ്പടുക്കാന്‍ നമുക്ക് കഴിയും. പ്രാദേശിക സംരംഭകര്‍, കലാകാരന്മാര്‍, കരകൗശല വിദഗ്ദ്ധര്‍, നെയ്ത്തുകാര്‍ എന്നിവരെ പിന്തുണയ്ക്കണം- അദ്ദേഹം ആവശ്യപ്പെട്ടു.

‘ചെറിയ നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാന്‍ പോലും വര്‍ഷങ്ങള്‍ എടുത്തിരുന്ന ഒരു കാലം ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് സാങ്കേതിക വിദ്യകള്‍ കാരണം രാജ്യത്തെ സ്ഥിതി മാറുകയാണ്. മണിപ്പൂരില്‍ ഇപ്പോള്‍ ആപ്പിള്‍ കൃഷി ഗണ്യമായി വര്‍ദ്ദിച്ചുകൊണ്ടിരിക്കുകയാണ്. അവിടത്തെ കര്‍ഷകര്‍ ഹിമാചല്‍ പ്രദേശില്‍ നിന്നാണ് ശരിയായ കൃഷിരീതിയില്‍ പരിശീലനം നേടിയത്. കൊവിഡിന് ശേഷം ബേര്‍ കൃഷി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ത്രിപുര സ്വദേശിയും മുപ്പത്തിരണ്ടുകാരനായ എന്റെയൊരു യുവ സുഹൃത്ത് ബേര്‍ കൃഷി ആരംഭിക്കുകയും കൃഷിചെയ്യാന്‍ നിരവധിപേരെ പ്രേരിപ്പിക്കുകയും ചെയ്തു. ഇതിലൂടെ അദ്ദേഹം ഗണ്യമായ ലാഭമാണ് ഉണ്ടാക്കിയത്, പ്രധാനമന്ത്രി പറഞ്ഞു.
കഴിഞ്ഞ മാസത്തെ മന്‍ കി ബാത്തില്‍ കൊവിഡിനെതിരെയുള്ള വാക്സിനെടുക്കാന്‍ ആരും മടികാണിക്കരുതെന്നും വാക്സിനെക്കുറിച്ചുള്ള അനാവശ്യ ഭയം ഒഴിവാക്കണമെന്നും മോദി ആവശ്യപ്പെട്ടിരുന്നു.

Related Articles

Back to top button