KeralaLatestMalappuram

ലൈഫ്‌’ കൊടുത്ത്‌ വടക്കാഞ്ചേരി

“Manju”

വടക്കാഞ്ചേരി > പാവപ്പെട്ടവര്‍ക്ക് സൗജന്യമായി വീട് നല്‍കുന്ന ‘ലൈഫ് മിഷന്‍’ പദ്ധതിയുടെ പേരില്‍ പച്ച നുണകൊണ്ട് വിവാദമുണ്ടാക്കിയ വടക്കാഞ്ചേരി ചുട്ട മറുപടി നല്‍കി. അപവാദ പ്രചാരകരുടെ മുഖത്തടിച്ചുകൊണ്ട് ഇവിടെ ചുവപ്പുകോട്ടകള്‍ തീര്‍ത്തു. വടക്കാഞ്ചേരി എംഎല്‍എ അനില്‍ അക്കരയുടെ നേതൃത്വത്തിലായിരുന്നു നുണപ്രചാരണവും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനവും. വടക്കാഞ്ചേരി നഗരസഭ എല്‍ഡിഎഫ് ഭരണം നിലനിര്‍ത്തി. 41 ല്‍ 24 എല്‍ഡിഎഫിനും 17 യുഡിഎഫിനും ലഭിച്ചു. ബിജെപിക്ക് ഒരു സീറ്റ്.

വടക്കാഞ്ചേരി മണ്ഡലത്തില്‍ വരുന്ന തെക്കുംകര പഞ്ചായത്തിലും എല്‍ഡിഎഫ് ചെങ്കൊടി പാറിച്ചു. വടക്കാഞ്ചേരി തൂത്തുവാരുമെന്ന എംഎല്‍എയുടെ അവകാശവാദത്തെ നവമാധ്യമങ്ങളില്‍ ട്രോളുകയാണ്. ഒരു വിഭാഗം മാധ്യമങ്ങളുടെ സഹായത്തോടെയാണ് അക്കര വടക്കാഞ്ചേരിയിലെ ഫ്ളാറ്റ് വിവാദത്തിലാക്കി പണി നിര്‍ത്തിവയ്പ്പിച്ചത്. ബിജെപിയുടെ സഹായത്തോടെ വളരെവേഗത്തില്‍ സിബിഐയേയും എത്തിച്ചു. എന്നാല്‍, ഫ്ളാറ്റിനെതിരെ ഉന്നയിച്ച ഒരുകാര്യത്തിലും വസ്തുതയില്ലെന്ന് കണ്ടെത്തി ഹൈക്കോടതി സിബിഐയെ വിലക്കി. പാവപ്പെട്ട 140 കുടുംബങ്ങളുടെ സ്വപ്നം തകര്‍ത്ത പ്രചാരണം തിരിച്ചടിയായപ്പോള്‍ ഫ്ളാറ്റ് കെട്ടണേയെന്നപേക്ഷിച്ച്‌ എംഎല്‍എതന്നെ ഹൈക്കോടതിയില്‍ ചെന്നു.

Related Articles

Back to top button