KeralaLatestThiruvananthapuram

ശാന്തിഗിരി വിദ്യാഭവൻ ഹയർസെക്കൻഡറി സ്കൂളിൽ – എൻ എസ് എസ് സപ്തദിന ക്യാമ്പിന് തുടക്കം കുറിച്ചു

“Manju”

ശാന്തിഗിരി വിദ്യാഭവൻ ഹയർസെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ സപ്തദിന ക്യാമ്പ് ആരംഭിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ആർ അനിൽകുമാർ ഉദ്ഘാടനം നിർവഹിച്ചു. ശാന്തിഗിരി റിസർച്ച് ഫൗണ്ടേഷൻ ഇൻചാർജ് സ്വാമി ഗുരുനന്ദ് ജ്ഞാനതപസ്വി മഹനീയ സാന്നിധ്യം വഹിച്ച ചടങ്ങിൽ എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ശ്രീ ഷിനു അധ്യക്ഷനും, സ്കൂൾ അഡ്മിനിസ്ട്രേറ്റീവ് സീനിയർ കൺവീനർ ശ്രീ പ്രേം ഹരിദാസ് സ്വാഗതവും വിദ്യാർത്ഥി പ്രതിനിധിയും സ്കൂൾ ഹെഡ് ബോയും ആയ മുഹമ്മദ് ഹനാൻ കൃതജ്ഞതയും പറഞ്ഞു. രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക പ്രവർത്തകർ പങ്കെടുക്കുന്ന ക്യാമ്പ് ജനുവരി 2 2022 ന് അവസാനിക്കും.

Related Articles

Back to top button